Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍മാര്‍ക്കു രക്ഷയില്ല, ചെന്നൈക്കു സീസണിലെ ആറാം തോല്‍വി... ജംഷഡ്പൂര്‍ മുന്നോട്ട്

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ നിലവിലെ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സി തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. ഈ സീസണില്‍ കിരീടം നിലനിര്‍ത്താന്‍ കഴിയുമോയെന്ന കാര്യം മാത്രമല്ല സെമി ഫൈനലില്‍ പോലും ചെന്നൈക്ക് എത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ സംശയത്തിലാണ്. സീസണില്‍ കളിച്ച എട്ടു മല്‍സരങ്ങളില്‍ ചെന്നൈക്കു ആറാം തോല്‍വി നേരിട്ടു.. ജംഷഡ്പൂര്‍ എഫ്‌സി സ്വന്തം മൈതാനത്ത് ചെന്നൈയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. പാബ്ലോ മൊര്‍ഗാഡോ (14ാം മിനിറ്റ്), കാര്‍ലോസ് കാല്‍വോ (29), രാജു ഗെയ്ക്ക്‌വാദ് (71) എന്നിവരാണ് ജംഷഡ്പൂരിന്റെ സ്‌കോറര്‍മാര്‍. ചെന്നൈയുടെ ആശ്വാസ ഗോള്‍ 68ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയുടെ വകയായിരുന്നു.

1

കളിയിലെ ആദ്യ ഗോള്‍ നീക്കം തന്നെയാണ് ജംഷഡ്പൂര്‍ ഗോളാക്കി മാറ്റിയത്. 14ാം മിനിറ്റില്‍ ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കാല്‍വോയുടെ ഫ്രീകിക്ക് ചെന്നൈ താരം മെയ്ല്‍സണ്‍ ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്‌തെങ്കിലും പന്ത് ലഭിച്ച മൊര്‍ഗാഡോ ബോക്‌സിനു പുറത്തു നിന്നും തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ പതിക്കുകയായിരുന്നു. ചെന്നൈ തിരിച്ചടിക്കും മുമ്പ് 29ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി. സുമീത് പാസ്സിയെ ബോക്‌സിനുള്ളില്‍ ചെന്നൈ താരം ജെറി ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി കാല്‍വോ ഗോളാക്കി മാറ്റുകയായിരുന്നു.

2

51ാം മിനിറ്റില്‍ ജംഷഡ്പൂര്‍ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തേണ്ടതായിരുന്നു. സൂസൈരാജ് തുടങ്ങി വച്ച നീക്കത്തിനൊടുവില്‍ മെമോ കൈമാറിയ പന്ത് സ്വീകരിച്ച് സുമീത് പാസ്സി തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ചെന്നൈ ഗോളി കരണ്‍ജീത്ത് കോര്‍ണറിലേക്ക് തട്ടിയകറ്റുകയായിരുന്നു. 68ാം മിനിറ്റില്‍ ചെന്നൈയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ടാണ് പെനല്‍റ്റിയിലൂടെ റാഫേല്‍ അഗസോറ്റോ ആദ്യ ഗോള്‍ മടക്കിയത്. ജെജെയുടെ പാസുമായി ബോക്‌സിലെത്തിയ നെല്‍സണിനെ ബികാഷ് ജെയ്‌റു ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. ഈ ഗോള്‍ ചെന്നൈയെ കളിയിലേക്കു തിരികെ കൊണ്ടു വരുമെന്ന് കരുതിയെങ്കിലും മൂന്നു മിനിറ്റിനുള്ളില്‍ രാജു ഗെയ്ക്ക്‌വാദ് ജംഷഡ്പൂരിന്റെ സ്‌കോര്‍ 3-1 ആക്കി. കാല്‍വോയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെയാണ് രാജു ലക്ഷ്യത്തിലെത്തിച്ചത്.

Story first published: Sunday, November 25, 2018, 21:38 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+