Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഓവന്‍ കോയല്‍ ജംഷഡ്പൂരിന്റ പുതിയ പരിശീലകന്‍, കരാര്‍ രണ്ടുവര്‍ഷത്തേക്ക്

ജംഷഡ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മുന്നോടിയായി നിര്‍ണ്ണായക നീക്കവുമായി ജാര്‍ഖണ്ഡ് ക്ലബ്ബ് ജംഷഡ്പൂര്‍ എഫ്‌സി. അവസാന സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകനായിരുന്ന ഓവന്‍ കോയലിനെ ടീമിലെത്തിച്ചാണ് ജംഷഡ്പൂര്‍ തന്ത്രം മെനയുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്‌ലന്‍ഡുകാരനായ കോയല്‍ ജംഷഡ്പൂരിലെത്തുന്നത്. നേരത്തെ തന്നെ ഈ കൂടുമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചെന്നൈയ്ന്‍ ഒരു വര്‍ഷത്തെ കരാറുണ്ടാക്കാന്‍ കോയലുമായി ശ്രമിച്ചെങ്കിലും ദീര്‍ഘ നാള്‍ കരാര്‍ അദ്ദേഹം ആവശ്യപ്പെട്ടതോടെ ചെന്നൈയിന്‍ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോയുടെ പകരക്കാരനായാണ് കോയലെത്തുന്നത്. അവസാന മൂന്ന് സീസണിലും പ്ലേ ഓഫില്‍ എത്തുന്നതില്‍ ജംഷഡ്പൂര്‍ പരാജയപ്പെട്ടതോടെ സൂപ്പര്‍ പരിശീലകനെ ഒപ്പം കൂട്ടി ക്ലബ്ബ് പുതിയ പ്രതീക്ഷകള്‍ നെയ്യുന്നത്.

ഫുട്‌ബോള്‍ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അനുഭവസമ്പത്തുള്ള താരമാണ് കോയല്‍. 2019 സീസണിന്റെ പകുതിയിലാണ് അദ്ദേഹം ചെന്നൈയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അറ്റാക്കിങ് ഫുട്‌ബോള്‍ ശൈലിയെ സ്‌നേഹിക്കുന്ന അദ്ദേഹം കഴിഞ്ഞ സീസണില്‍ ചെന്നൈയിനെ ഫൈനലിലെത്തിച്ചു. സെമിയില്‍ എഫ്‌സി ഗോവയെ രണ്ട് പാദങ്ങളിലും തകര്‍ത്തതിന് പിന്നില്‍ കോയലെന്ന 54കാരന്റെ തന്ത്രങ്ങളായിരുന്നു. ചെന്നൈയിന്‍ അദ്ദേഹത്തെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ചെന്നൈ തയ്യാറാകാതെ വന്നതോടെയാണ് ക്ലബ്ബ് വിട്ടത്.

jamshedpurfc-owencoyle

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബേണ്‍ലിയെ കോയല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹം മുഖ്യ പരിശീലകനാവുന്ന ഒമ്പതാമത്തെ ക്ലബ്ബാണ് ജംഷഡ്പൂര്‍ എഫ്‌സി. ഫുട്‌ബോള്‍ കരിയറില്‍ 669 മത്സരത്തില്‍ നിന്ന് 249 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. മുന്നേറ്റ നിരയില്‍ സ്‌കോട്‌ലന്‍ഡിനുവേണ്ടിയും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഐഎസ്എല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും നടത്തുക. കാണികളെ പരിഗണിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുക. നിലവില്‍ വരുന്ന സീസണിന് മുന്നോടിയായി കൈമാറ്റ ജാലകത്തില്‍ സജീവമാണ് ക്ലബ്ബുകള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഗ്‌ബെച്ച ടീം വിടുന്നതായുള്ള അഭ്യൂഹങ്ങളും ശക്തമാണ്. പഴയ അത്ര ആരാധക പിന്തുണ ഇപ്പോള്‍ ഐഎസ്എല്ലിന് ലഭിക്കുന്നില്ല. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലീഗായ ഐഎസ്എല്ലിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ തീവ്ര ശ്രമത്തിലാണ് സംഘാടകര്‍.

Story first published: Saturday, August 1, 2020, 15:57 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+