For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബംഗളൂരുവിന്റെ വില്ലനായി ബെക്കെ... തുടരെ രണ്ടാം തോല്‍വി, വീഴ്ത്തിയത് കോപ്പലാശാനും സംഘവും

ഇഞ്ചുറി ടൈമിലാണ് പെനല്‍റ്റിയിലൂടെ ജംഷഡ്പൂര്‍ വിജയഗോള്‍ നേടിയത്

By Manu

ബംഗളൂരു: തുടക്കത്തിലെ കുതിപ്പിനു ശേഷം മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സി ഐഎസ്എല്ലില്‍ കിതയ്ക്കുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബംഗളൂരുവിന് പരാജയം നേരിട്ടു. ഹോംഗ്രൗണ്ടായ ശ്രീ കാണ്ഡീരവ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയാണ് ബംഗളൂരുവിനെ വീഴ്ത്തിയത്. ഇഞ്ചുറിടൈമില്‍ നേടിയ ഗോളില്‍ 1-0ന് ജംഷഡ്പൂര്‍ ബംഗളൂരുവിനെ ഞെട്ടിക്കുകയായിരുന്നു. പെനല്‍റ്റിയില്‍ നിന്നും ട്രിന്‍ഡാഡ് ഗോണ്‍കാല്‍വസാണ് ബംഗളൂരുവിനെ തകര്‍ത്ത ഗോള്‍ നേടിയത്.

1

ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയായിരുന്ന കളിയില്‍ രാഹുല്‍ ബെക്കെയാണ് ബംഗളൂരുവിന്റെ വില്ലനായത്. പകരക്കാരനായെത്തിയ സമീഗ് ദൗത്തിയെ ബോക്‌സിനുള്ളില്‍ ബെക്കെ ഫൗള്‍ ചെയ്തിടുകയായിരുന്നു. തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. കിക്കെടുത്ത ഗോണ്‍കാല്‍വസ് ബംഗളൂരു ഗോളിയെ നിസ്സഹായനാക്കി പന്ത് വലയ്ക്കുള്ളിലാക്കിയതോടെ ജംഷഡ്പൂര്‍ അപ്രതീക്ഷിത വിജയവും മൂന്നു പോയിന്റും കരസ്ഥമാക്കി. സീസണില്‍ ജംഷഡ്പൂരിന്റെ രണ്ടാം ജയമാണിത്.

2

ചെന്നൈയ്ന്‍ എഫ്‌സിയോട് തൊട്ടുമുമ്പത്തെ കളിയില്‍ തോറ്റതിനാല്‍ പോയിന്റ് പട്ടികയില്‍ പിന്നില്‍ നില്‍ക്കുന്ന ജംഷഡ്പൂരിനെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിക്കാനുറച്ചാണ് ബംഗളൂരു ഇറങ്ങിയത്. 23ാം മിനിറ്റില്‍ ബംഗളൂരുവിനാണ് കളിയിലെ ആദ്യ ഗോളവസരം ലഭിച്ചത്. എന്നാല്‍ എഡു ഗാര്‍ഷ്യയുടെ പാസില്‍്‌സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഷോട്ട് വലയുടെ പുറത്തു തറയ്ക്കുകയായിരുന്നു. 38ാം മിനിറ്റില്‍ ജംഷഡ്പൂര്‍ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈന് പരിക്കുമൂലം കളംവിടേണ്ടിവന്നു.

3

കളി പുരോഗമിക്കവെ ജംഷഡ്പൂര്‍ കൂടുതല്‍ ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. ചില മികച്ച ഗോളവസരങ്ങളും അവര്‍ക്കു ലഭിച്ചു. 53ാം മിനിറ്റില്‍ ജംഷഡ്പൂര്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ബംഗളൂരു ഗോളി ഗുര്‍പ്രീത് വിഫലമാക്കുകയായിരുന്നു. തുടര്‍ന്ന് ഇരുടീമിനും ഒന്നിനു പിറകെ ഒന്നായി ഗോളവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല. ഒടുവില്‍ കളി ഗോള്‍രഹിതമായി അവസാനിക്കുമെന്നിരിക്കെയായിരുന്നു പെനല്‍റ്റിയുടെ രൂപത്തില്‍ ജംഷഡ്പൂരിനെ തേടി വിജയമെത്തിയത്.

Story first published: Friday, December 22, 2017, 9:29 [IST]
Other articles published on Dec 22, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+