Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍മാരുടെ കഷ്ടകാലം തീരുന്നില്ല... ജംഷഡ്പൂരിന്റെ ഒരടിയില്‍ എടിക്കെ വീണു

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്മാരായ എടിക്കെയുടെ കഷ്ടകാലം തുടരുന്നു. സീസണിലെ ആറാമത്തെ കളിയിലും കൊല്‍ക്കത്ത തോല്‍വിയേറ്റുവാങ്ങി. ഈ സീസണില്‍ അരങ്ങേറിയ ജംഷഡ്പൂര്‍ എഫ്‌സിയാണ് കൊല്‍ക്കത്തയെ അവരുടെ മൈതാനത്ത് വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ വിജയം. 66ാം മിനിറ്റില്‍ ട്രിനിനാഡ് ഗോണ്‍കാല്‍വസ് പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് ജംഷഡ്പൂരിന് ജയമൊരുക്കിയത്.

1

മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജംഷഡ്പൂര്‍ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നു മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇറങ്ങിയതെങ്കില്‍ ജംഷഡ്പൂരിന്റെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇരുടീമുകളും വളരെ ശ്രദ്ധയോടെ തുടങ്ങിയ മല്‍സരത്തില്‍ ജംഷഡ്പൂരിനാണ് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഫിനിഷിങിലെ പിഴവും നിര്‍ഭാഗ്യവുമെല്ലാം അവരെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ 66ാം മിനിറ്റില്‍ ജംഷഡ്പൂര്‍ അര്‍ഹിച്ച ലീഡ് കണ്ടെത്തുകയും ചെയ്തു. ഗോണ്‍കാല്‍വസിനെ കൊല്‍ത്ത താരം ഹിതേഷ് ശര്‍മ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗോണ്‍കാല്‍വസ് അനായാസം വലകുലുക്കുകയും ചെയ്തു.

2

ഈ വിജയത്തോടെ 13 മല്‍സരങ്ങളില്‍ നിന്നും 19 പോയിന്റുായി ജംഷഡ്പൂര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. ജംഷഡ്പൂരിന്റെ കുതിപ്പില്‍ മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും ഓരോ സ്ഥാനം താഴേക്കിറങ്ങുകയും ചെയ്തു. 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി എടിക്കെ എട്ടാംസ്ഥാനത്തു തുടരുകയാണ്.

Story first published: Monday, January 29, 2018, 10:33 [IST]
Other articles published on Jan 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+