For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വേറെ ക്ലബ്ബ് ആണ് നല്ലതെന്ന് വില്‍ഷറിനോട് വെംഗര്‍; പൊരുതി ആഴ്‌സണില്‍ തന്നെ തിരിച്ചെത്തി

ലണ്ടന്‍: നിങ്ങളുടെ സേവനം മതിയായി, ഇനി വേറെ എവിടെയെങ്കിലും ജോലി നോക്കുന്നതാണ് നല്ലത്- ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴോ, ഒരു കായിക ടീമിന്റെ ഭാഗമായിരിക്കുമ്പോഴോ ഇത്തരമൊരു വാക്ക് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ജനിക്കുന്ന അവസ്ഥയെന്താകും? എല്ലാം കഴിഞ്ഞെന്ന മട്ടില്‍ പലരും നിരാശയിലേക്ക് പോകുമ്പോള്‍ ഇംഗ്ലീഷ് താരം വെല്ലുവിളികളോട് പൊരുതാനാണ് തയ്യാറെടുത്തത്. ആ പോരാട്ടം ഫലം കണ്ടപ്പോള്‍ ആഴ്‌സണല്‍ ടീമിന്റെ അവിഭാജ്യഘടകമായി ജാക് വില്‍ഷെര്‍ മാറി.

പ്രീമിയര്‍ ലീഗ് ക്ലബില്‍ നിന്നും വേണമെങ്കില്‍ പിരിഞ്ഞ് പോകാമെന്നായിരുന്നു ആഴ്‌സണല്‍ കോച്ച് ആര്‍സിന്‍ വെംഗര്‍ ജാക്കിനോട് വ്യക്തമാക്കിയത്. മറ്റ് ക്ലബുകളില്‍ നിന്നും നല്ല കോണ്‍ട്രാക്ട് ലഭിച്ചാല്‍ ക്ലബ് വിട്ടുപോകാം. ഇനിയൊരു കരാര്‍ പുതുക്കലിന് സാധ്യതയില്ല, വെംഗര്‍ തുറന്ന് പറഞ്ഞു. ഈ വാക്കുകള്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് താരം സമ്മതിക്കുന്നു. മാസങ്ങളോളം ഗുരുതരമായ പരുക്കുകള്‍ അലട്ടി, ഇടയ്ക്ക് വായ്പയില്‍ ബോണ്‍മൗത്ത് ടീമില്‍ കളിച്ചു, കഴിഞ്ഞ ഏപ്രിലില്‍ കാലൊടിഞ്ഞ് ഒരു പരുവവുമായി.

page

ഈ സാഹചര്യത്തിലാണ് കോച്ച് തന്നോട് സത്യാവസ്ഥ തുറന്നുപറഞ്ഞത്. പക്ഷെ അപ്പോഴും പോരാടാന്‍ ഒരു അവസരമുണ്ടെന്ന് വെംഗര്‍ കൂട്ടിച്ചേര്‍ത്തു. ആ അവസരം താന്‍ കൈനീട്ടി വാങ്ങിയെന്ന് ജാക്ക് വ്യക്തമാക്കുന്നു. ടീമില്‍ അവസരത്തിനായി കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു പിന്നീട്. ഒടുവില്‍ ലീഗ് കപ്പിലും, യൂറോപ്പ ലീഗിലും ആദ്യ ടീമില്‍ സ്ഥാനം. ഈ സീസണില്‍ 31 തവണ കളത്തിലിറങ്ങിയ ജാക്കിന് 2016ന് ശേഷം ആദ്യമായി ഇംഗ്ലീഷ് ദേശീയ ടീമില്‍ നിന്നും വിളിയെത്തി.

ലോകകപ്പ് വരികയാണ്. ഇംഗ്ലീഷ് ടീമിന്റെ ഭാഗമാകുമ്പോള്‍ അത് പരമാവധി ആസ്വദിക്കണമെന്നാണ് ജാക്കിന്റെ ലക്ഷ്യം. മൂന്ന് മാസത്തിനുള്ളില്‍ ക്ലബുമായുള്ള കരാര്‍ പുതുക്കണം. പഴയ പരുക്കേറ്റ താരമല്ല പുത്തന്‍ പടക്കുതിരയായി മാറിയ താനുമായി കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇനി ആഴ്‌സണലിന് മടി കാണില്ലെന്ന ഉറപ്പിലാണ് താരം.

Story first published: Friday, March 23, 2018, 8:08 [IST]
Other articles published on Mar 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+