Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെണ്‍പോരില്‍ ഗോകുലത്തിന് കാലിടറി... വീഴ്ത്തിയത് ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍

ഷില്ലോങ്: ഇന്ത്യന്‍ വുമണ്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിയുടെ വനിതാ ടീമിനു തോല്‍വി. ഷില്ലോങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍ ടീമാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗിലെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനും ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനു കഴിഞ്ഞു. 24ാം മിനിറ്റില്‍ മന്ദാകിനിയുടെ ഗോളിലാണ് ഗോകുലത്തിനെതിരേ അവര്‍ മുന്നിലെത്തിയത്. 50ാം മിനിറ്റില്‍ കമലാ ദേവിയുടെ ഗോളില്‍ ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍ ടീം വിജയമുറപ്പിച്ചു. ഈ ജയത്തോടെ നാലു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍ ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കി.

1

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഇന്ദിരാ ഗാന്ധി എഎ്‌സഇയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം എഫ്‌സി ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍ ടീമിനെതിരേ ഇറങ്ങിയത്. എന്നാല്‍ ഈ പ്രകടനം ഇത്തവണ ആവര്‍ത്തിക്കാന്‍ ഗോകുലത്തിനു കഴിഞ്ഞില്ല. തോറ്റെങ്കിലും ഈസ്‌റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയനെതിരേ ഇഞ്ചോടിഞ്ച് പൊരുതാന്‍ ഗോകുലത്തിനു സാധിച്ചു. പക്ഷെ ഗോള്‍ മാത്രം അവരുടെ വഴിക്കു വന്നില്ല. ഫിനിഷിങിലെ പാളിച്ചകളും എതിര്‍ ടീമിന്റെ ശക്തമായ പ്രതിരോധവുമെല്ലാം ഗോകുലത്തിനു തിരിച്ചടിയാവുകയായിരുന്നു.

ലീഗിലെ മറ്റൊരു കളിയില്‍ സേതു എഫ്‌സി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു റൈസിങ് സ്റ്റുഡന്റ്‌സ് ക്ലബ്ബിനെ തകര്‍ത്തു വിട്ടപ്പോള്‍ കെആര്‍വൈഎച്ച്പിസിഎ ടീം ഇതേ സ്‌കോറിനു ഇന്ത്യ റഷ് സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ മൂന്നു കളികളില്‍ കെആര്‍വൈഎച്ച്പിസിഎക്കു ഏഴു പോയിന്റായി. എന്നാല്‍ ഒരു പോയിന്റ് പോലും നേടാന്‍ ഇന്ത്യ റഷ് ടീമിനായിട്ടില്ല.

Story first published: Tuesday, April 3, 2018, 7:12 [IST]
Other articles published on Apr 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+