Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ മാഞ്ചസ്റ്റര്‍ - സ്‌പെയിന്‍ പോരാട്ടം?

സാവോപോളോ: 800 മില്യണ്‍ ആരാധകരുണ്ട് ക്ലബ്ബ് ഫുട്‌ബോളിലെ സൂപ്പര്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എന്നാണ് കണക്ക്. ലോകകപ്പ് കളിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് അത്ര ആരാധകരുണ്ടോ എന്ന് ചോദിച്ചാല്‍ കുഴയും. പല രാജ്യങ്ങള്‍ക്കായി വിഭജിച്ചുപോകുന്നവരാണ് മാഞ്ചസ്റ്ററിന്റെ ഈ ആരാധകരെങ്കില്‍ ഇത്തവണ കളി മാറും.

സ്‌പെയിനെതിരെ കോര്‍ക്കുന്ന നെതര്‍ലന്‍ഡ് ടീമിന് സപ്പോര്‍ട്ടുമായാകും മാഞ്ചസ്റ്ററിന്റെ ഫാന്‍സ് കളി കാണാനെത്തുക. മാഞ്ചസ്റ്ററിന് വേണ്ടി ഒപ്പുവെച്ചുകഴിഞ്ഞ ലൂയിസ് വാന്‍ ഗലാണ് നെതര്‍ലന്‍ഡ്‌സിന്റെ മാനേജര്‍. ഭാവി കോച്ച് എങ്ങനെയുണ്ടെന്ന് അറിയാന്‍ ഓരോ ക്ലബ് ആരാധകനും ആകാംക്ഷയുണ്ട്. റോബിന്‍ വാന്‍പേഴ്‌സി ഐകര്‍ കാസിലസിനെ എങ്ങനെ കീഴടക്കും എന്നതാണ് മാഞ്ചസ്റ്റര്‍ ആരാധകരുടെ മില്യണ്‍ ഡോളര്‍ ചോദ്യം.

spain

കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് നെതര്‍ലന്‍ഡ്‌സിന്റെ ഇറക്കം. സ്‌പെയിനിന്റെ പരിചയസമ്പത്തിനെതിരെ യുവത്വത്തിന്റെ ആവേശം കൊണ്ട് മറുപടി പറയാനുറച്ചാണ് ഓറഞ്ച് പട ഇറങ്ങുന്നത്. റോബിന്‍ വാന്‍പേഴ്‌സി, സ്‌നൈഡര്‍, ആര്യന്‍ റോബന്‍ തുടങ്ങിയവര്‍ വലിയ കളിയില്‍ വെറുതെയിരിക്കില്ല എന്ന് അവര്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലില്‍ ഇനിയേസ്റ്റയുടെ ഒറ്റ ഗോളിനാണ് സ്‌പെയിന്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കിയത്. ഇതുവരെ ഒരു ലോകകപ്പില്‍ മുത്തമിടാന്‍ നെതര്‍ലന്‍ഡ്‌സിന് കഴിഞ്ഞിട്ടില്ല. നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ഒരു വിജയത്തുടക്കം നെതര്‍ലന്‍ഡ്‌സിന് ആത്മവിശ്വാസം പകരും. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കളിയില്‍ സാധ്യത സ്‌പെയിന് തന്നെ. പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ് നിലവിലെ ചാമ്പ്യന്മാരുടേത്.

Story first published: Friday, June 13, 2014, 15:17 [IST]
Other articles published on Jun 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+