Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയില്ലാത്ത ലോകകപ്പ് ഫുട്‌ബോള്‍ ഉണ്ടാകുമോ? നവംബറില്‍ അറിയാം

പാരിസ്: 2018 റഷ്യ ലോകകപ്പ് യൂറോപ്യന്‍ മേഖലാ പ്ലേ ഓഫില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍. നാല് തവണ ലോകചാമ്പ്യന്‍മാരായ ഇറ്റലിക്ക് എതിരാളി സ്വീഡനാണ്. റിപബ്ലിക് അയര്‍ലന്‍ഡ് -ഡെന്‍മാര്‍ക്ക്, ക്രൊയേഷ്യ-ഗ്രീസ്, വടക്കന്‍ അയര്‍ലന്‍ഡ് - സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിങ്ങനെയാണ് മറ്റ് പ്ലേ ഓഫുകള്‍.നവംബര്‍ ഒമ്പതിന് ആദ്യ പാദവും പതിനാലിന് രണ്ടാം പാദവും നടക്കും.

ആരെയും ഭയക്കാത്ത ഇറ്റലി...

ആരെയും ഭയക്കാത്ത ഇറ്റലി...

ഇറ്റലി കോച്ച് ജിയാന്‍ പിയറോ വെന്റുറക്ക് പകരം ടീം മാനേജര്‍ ഗബ്രിയേല്‍ ഒറിയാലിയാണ് ഡ്രോയില്‍ പങ്കെടുത്തത്.

എതിരാളി സ്വീഡനാണെങ്കിലും ഇറ്റലി ആരെയും ഭയക്കുന്നില്ലെന്ന് ഗബ്രിയേല്‍ പറഞ്ഞു.

സ്വീഡനെ ശരിക്കും അറിയില്ല...

സ്വീഡനെ ശരിക്കും അറിയില്ല...

യോഗ്യതാ റൗണ്ടില്‍ ഏറ്റവും ശക്തമായ ഗ്രൂപ്പിലായിരുന്നു സ്വീഡന്‍.

ഫ്രാന്‍സിനെ തോല്‍പ്പിക്കുകയും ഹോളണ്ടിന്റെ ലോകകപ്പ് യോഗ്യത സ്വപ്‌നം തകിടം മറിക്കുകയും ചെയ്ത ടീമാണ് സ്വീഡന്‍.

ചരിത്രം ഇറ്റലിക്കൊപ്പം...

ചരിത്രം ഇറ്റലിക്കൊപ്പം...

സ്വീഡനെ വില കുറച്ച് കാണുന്നില്ല. എന്നാല്‍, ചരിത്രം ഇറ്റലിക്ക് അനുകൂലമാണ്. ഇറ്റലിയില്ലാത്ത ലോകകപ്പിനെ കുറിച്ച് ചിന്തിക്കാനാകുമോ - ഇറ്റലി ടീം മാനേജര്‍ ചോദിക്കുന്നു. വെറ്ററന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബുഫണ്‍ നയിക്കുന്ന ഇറ്റലി ആദ്യ പാദം സ്വീഡനിലാണ് കളിക്കുക. കടുത്ത പോരാട്ടം പ്രതീക്ഷിക്കാം എന്ന് മാത്രമാണ് സ്വീഡന്‍ കോച്ച് യാന്‍ ആന്‍ഡേഴ്‌സന്റെ പ്രതികരണം.

1986ന് ശേഷം വടക്കന്‍ അയര്‍ലന്‍ഡ്..

1986ന് ശേഷം വടക്കന്‍ അയര്‍ലന്‍ഡ്..

1986ന് ശേഷം ആദ്യമായി വടക്കന്‍ അയര്‍ലന്‍ഡിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുക എന്ന ദൗത്യമാണ് കോച്ച് മൈക്കല്‍ ഒ നീല്‍ ഏറ്റെടുത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് മൈക്കല്‍.

സ്വിറ്റ്‌സര്‍ലന്‍ഡ് കരുത്തുറ്റ ടീം...

സ്വിറ്റ്‌സര്‍ലന്‍ഡ് കരുത്തുറ്റ ടീം...

പ്ലേ ഓഫിന്റെ ആദ്യ പാദം ഹോം ഗ്രൗണ്ടിലാണെന്നത് ഐറിഷ് ടീമിന് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍, പോര്‍ച്ചുഗല്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടക്കുക അയര്‍ലന്‍ഡിന് എളുപ്പമാകില്ല.

അതേ സമയം, ക്വാളിഫയറില്‍ ഏഴ് ക്ലീന്‍ ഷീറ്റുകളുള്ള അയര്‍ലന്‍ഡ് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്.

വെയില്‍സിനെ വീഴ്ത്തി, ഇനി ഡെന്‍മാര്‍ക്ക്...

വെയില്‍സിനെ വീഴ്ത്തി, ഇനി ഡെന്‍മാര്‍ക്ക്...

റിപബ്ലിക് അയര്‍ലന്‍ഡാകട്ടെ ഗ്രൂപ്പ് റൗണ്ടില്‍ അവസാന മത്സരത്തില്‍ വെയില്‍സിനെ അട്ടിമറിച്ചാണ് പ്ലേ ഓഫ് യോഗ്യത നേടിയത്.

കോച്ച് മാര്‍ട്ടിന്‍ ഓനീലും സംഘവും ഡെന്‍മാര്‍ക്കിനെ മറികടക്കാനുള്ള ആത്മവിശ്വാസം സംഭരിച്ചു കഴിഞ്ഞു.

ക്വാളിഫയറില്‍ അവസാന രണ്ട് മത്സരവും ജയിച്ച് തികഞ്ഞ ഫോമില്‍ നില്‍ക്കുകയാണ് റിപബ്ലിക് അയര്‍ലന്‍ഡ്.

ഗ്രീസിനെ വീഴ്ത്താന്‍ ക്രൊയേഷ്യ

ഗ്രീസിനെ വീഴ്ത്താന്‍ ക്രൊയേഷ്യ

യൂറോ 2004 ചാമ്പ്യന്‍മാരായ ഗ്രീസിനെ നേരിടുക എന്നത് ശ്രമകരമാണ്. അപ്രസക്തരല്ല അവര്‍, അപ്രതീക്ഷിത പ്രകടനക്കാരാണവര്‍. പക്ഷേ, ഞങ്ങള്‍ വിട്ടുകൊടുക്കില്ല- ക്രൊയേഷ്യ കോച്ച് സ്ലാകോ ഡാലിച് പ്രതികരിച്ചതിങ്ങനെ.

Story first published: Wednesday, October 18, 2017, 11:26 [IST]
Other articles published on Oct 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+