Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: ഇറ്റലിയെ ജോര്‍ജീഞ്ഞോ രക്ഷിച്ചു... സമനിലയുമായി അസൂറിപ്പട മാനംകാത്തു

റോം: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരായ ഇറ്റലി ആദ്യ മല്‍സരത്തില്‍ സമനിലയില്‍ കുരുങ്ങി. നാഷന്‍സ് ലീഗ് എയിലെ ഗ്രൂപ്പ് മല്‍സരത്തില്‍ പോളണ്ടുമായാണ് അസൂറിപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. നാഷന്‍സ് ലീഗ് ബിയില്‍ റഷ്യ 2-1നു തുര്‍ക്കിയെയും നാഷന്‍സ് ലീഗ് സിയില്‍ സെര്‍ബിയ 1-0ന് ലിത്വാനിയയെയും അല്‍ബേനിയ ഇതേ സ്‌കോറിന് ഇസ്രായേലിനെയും പരാജയപ്പെടുത്തി. റുമാനിയ- മോണ്ടൈനെഗ്രോ മല്‍സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. നാഷന്‍സ് ലീഗ് ഡിയില്‍ ഫറോ ഐലന്റ്ഡ് 3-1ന് മാള്‍ട്ടയെ കെട്ടുകെട്ടിച്ചപ്പോള്‍ കൊസോവോയും അസെര്‍ബെയ്ജാനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

1

കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു യോഗ്യത നേടാനാവാതെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ ശേഷം ഇറ്റലി കളിച്ച ആദ്യത്തെ പ്രധാന മല്‍സരം കൂടിയായിരുന്നു പോളണ്ടിനെതിരേയുള്ളത്. ടീമിന്റെ പുതിയ കോച്ചായ റോബര്‍ട്ടോ മാന്‍സീനിക്കു കീഴില്‍ അസൂറിപ്പടയുടെ ആദ്യ പരീക്ഷ കൂടിയായിരുന്നു ഇത്. ഇറ്റലിയെ സ്തബ്ധരാക്കി 40ാം മിനിറ്റില്‍ പീറ്റര്‍ സിയെലിനിസ്‌കിയുടെ ഗോളില്‍ പോളണ്ടാണ് ആദ്.യം മുന്നിലെത്തിയത്. എന്നാല്‍ 78ാം മിനിറ്റില്‍ ജോര്‍ജീഞ്ഞോ പെനല്‍റ്റിയിലൂടെ നേടിയ ഗോള്‍ ഇറ്റലിയെ തോല്‍വിയില്‍ നിന്നും കരകയറ്റുകയായിരുന്നു.

അതേസമയം, സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ കഴിഞ്ഞ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായ ബെല്‍ജിയം, കരുത്തരായ മെക്‌സിക്കോ എന്നിവര്‍ തകര്‍പ്പന്‍ ജയങ്ങളുമായി കരുത്തുകാട്ടി. സ്‌കോട്ട്‌ലാന്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയം മുക്കിയത്. ഇരട്ടഗോളുകളുമായി മിക്കി ബത്ഷുവെയ് ബെല്‍ജിയത്തിന്റെ ഹീറോയായി. റൊമേലു ലുക്കാക്കുവും ഈഡന്‍ ഹസാര്‍ഡുമാണ് മറ്റു സ്‌കോറര്‍മാര്‍. മെക്‌സിക്കോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ലാറ്റിന്‍ ശക്തികളായ ഉറുഗ്വേ തകര്‍ത്തുവിട്ടത്.

Story first published: Saturday, September 8, 2018, 9:59 [IST]
Other articles published on Sep 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+