Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയില്‍ ചാംപ്യന്‍മാര്‍ ഉണ്ടായേക്കില്ല, സീസണ്‍ പുനരാരംഭിച്ചില്ലെങ്കില്‍ പ്ലാന്‍ ബി

റോം: ഇറ്റലിയിലെ ഫുട്‌ബോള്‍ സീസണ്‍ ഇത്തവണ ചാംപ്യന്‍ ടീമില്ലാതെ അവസാനിച്ചേക്കും. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു സെരി എ വീണ്ടും നിര്‍ത്തി വയ്‌ക്കേണ്ടി വന്നാല്‍ ഒരു ടീമിനും കിരീടം നല്‍കേണ്ടെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. സീസണ്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഫെഡറേഷന്‍. സീസണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടന്നില്ലെങ്കില്‍ പ്ലേഓഫ് അല്ലെങ്കില്‍ കണക്കുകളുടെ സഹായം തേടി ടീമുകളെ വേര്‍തിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

1

ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രാവിന തയ്യാറാക്കിയ പുതിയ നിര്‍ദേശത്തെ ഐകകണ്‌ഠേനയാണ് ടീമുകള്‍ അംഗീകരിച്ചത്. സെരി എയിലെ മൂന്നു ക്ലബ്ബുകളുടെ പ്രതിനിധികള്‍ വോട്ടിങില്‍ നിന്നു വിട്ടുനിന്നു. മാര്‍ച്ച് ഒമ്പതിനാണ് കൊവിഡ്-19നെ തുടര്‍ന്ന് ഇറ്റലിയില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നിര്‍ത്തി വച്ചത്. പുതിയ തീരുമാനപ്രകാരം ജൂണ്‍ 20ന് മല്‍സരങ്ങള്‍ പുനരാരംഭിച്ച് ആഗസ്റ്റ് രണ്ടിന് സീസണ്‍ അവസാനിപ്പിക്കാനാണ് നീക്കം.

കൊവിഡ്-19നെ തുടര്‍ന്ന് സാഹചര്യങ്ങള്‍ ഇനിയും മോശമാവുകയാണെങ്കില്‍ ജൂണ്‍ 20ന് മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കില്ല. അങ്ങനെ വന്നാല്‍ കണക്കുകള്‍ പരിഗണിച്ചായിരിക്കും പോയിന്റ് പട്ടികയില്‍ ഓരോ ടീമിന്റെയും സ്ഥാനം തീരുമാനിക്കുക. ഹോം, എവേ മല്‍സരങ്ങളില്‍ നിന്നുള്ള ഒരു ടീമിന്റെ ശരാശരി പോയിന്റ്, ശേഷിച്ച ഹോം, എവേ മല്‍സരങ്ങളില്‍ നിന്നു ലഭിക്കാവുന്ന പോയിന്റ് എന്നിവയെല്ലാം കണക്കുകൂട്ടിയ ശേഷമായിരിക്കും പോയിന്റ് പട്ടികയില്‍ ഓരോ ടീമിന്റെയും പൊസിഷന്‍ തീരുമാനിക്കുക.

മല്‍സരങ്ങള്‍ പുനരാരംഭിച്ചാല്‍ ഓരോ ടീമും കര്‍ശനമായി തന്നെ മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ക്ലബ്ബില്‍ നിന്നും പിഴ ഈടാക്കുന്നതില്‍ നിന്നും തുടങ്ങി ചാംപ്യന്‍ഷിപ്പില്‍ നിന്നു തന്നെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളുണ്ടാവും. തെറ്റിന്റെ കാഠിന്യമനുസരിച്ചായിരിക്കും ശിക്ഷാ നടപടിയെക്കുറിച്ച് തീരുമാനിക്കുക. ജൂണ്‍ 20ന് സീസണ്‍ പുനരാരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ മല്‍സരങ്ങള്‍ പുനരാരംഭിക്കുമോയെന്ന് തീരുമാനിക്കാന്‍ ഫെഡറേഷന് ജൂലൈ 10 വരെ സമയമുണ്ട്. ആഗസ്റ്റ് 20വരെ സീസണ്‍ അവസാനിപ്പിക്കാനുള്ള സമയവുമുണ്ട്.

സെരി എയില്‍ ഇനി 12 റൗണ്ടുകളാണ് ശേഷിക്കുന്നത്. അതോടൊപ്പം 25ാം റൗണ്ടിലെ മാറ്റിവയ്ക്കപ്പെട്ട നാലു മല്‍സരങ്ങള്‍ കൂടിയുണ്ടാവും. തുടര്‍ച്ചയായ ഒമ്പതാം കിരീടം ലക്ഷ്യമിടുന്ന യുവന്റസാണ് ലീഗില്‍ തലപ്പത്ത്. രണ്ടാംസ്ഥാനക്കാരായ ലാസിയോയേക്കാള്‍ ഒരു പോയിന്റ് മുന്നിലാണ് അവര്‍. മൂന്നാംസ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ യുവന്റസിനേക്കാള്‍ ഒമ്പത് പോയിന്റ് പിറകിലാണ്. എന്നാല്‍ അവര്‍ ഒരു മല്‍സരം കുറച്ചാണ് കളിച്ചത്.

Story first published: Tuesday, June 9, 2020, 8:23 [IST]
Other articles published on Jun 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+