Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇത് നാണക്കേട്'; അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ പ്രതിരോധമന്ത്രി

അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ | Oneindia Malayalam

ബാഴ്‌സലോണ: ലോകകപ്പിന് മുന്നോടിയായി ഇസ്രായേലുമായുള്ള സന്നാഹമത്സരം ഒഴിവാക്കിയ അര്‍ജന്റീനയ്‌ക്കെതിരെ ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍. അര്‍ജന്റീന ഫുട്‌ബോളിനും അവരുടെ വിശ്വാസ്യതയ്ക്കും ഇത് കളങ്കമാണെന്നും അവര്‍ക്കുതന്നെ നാണക്കേടുണ്ടാക്കുന്നതാണ് സംഭവമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

football

ജൂണ്‍ 9ന് ജെറുസലേമില്‍ നടക്കേണ്ടിയിരുന്ന സന്നാഹ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചിരുന്നു. പാലസ്തീനില്‍ അര്‍ജന്റീനയ്ക്കും മെസ്സിക്കുമെതിരെ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്താണ് മെസ്സിയും ടീമും മത്സരം ഉപേക്ഷിച്ചത്. മെസ്സി ജെറുസലേമില്‍ സന്നാഹ മത്സരത്തിന് വിസമ്മതിച്ചതോടെയാണ് മത്സരം ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടം മെസ്സി നികത്തിയേക്കുമെന്നും സൂചനയുണ്ട്.

തങ്ങളുടെ സ്ഥലം കടന്നുകയറി ഇസ്രായേല്‍ തലസ്ഥാനമാക്കി കൈയ്യടിക്കിയെന്ന് ആരോപിച്ച് പാലസ്തീനികള്‍ മാസങ്ങളായി പ്രതിഷേധിച്ചുവരികയാണ്. ഇതേതുടര്‍ന്ന് 120ഓളം പാലസ്തീനികളും മാര്‍ച്ചു മുതല്‍ നടക്കുന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടു. ഇത്തരം കടുത്ത പ്രതിഷേധം നടക്കുന്നതിനിടെ മെസ്സിയും ടീമും ലോകകപ്പിനായി എത്തുന്നത് പാലസ്തീനികളെ പ്രകോപിപ്പിച്ചിരുന്നു.

അര്‍ജന്റീനയ്‌ക്കെതിരെയും മെസ്സിയുടെ ജഴ്‌സി കത്തിച്ചും മറ്റും പാലസ്തീനികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ടീം മത്സരത്തില്‍നിന്നും പിന്മാറുകയായിരുന്നു. ഇതോടെയാണ് ഇസ്രായേല്‍ വിരുദ്ധരുടെ ഭീഷണിക്ക് മെസ്സിയും കൂട്ടരും വഴങ്ങിയെന്ന് പ്രതിരോധമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, മത്സരം ഉപേക്ഷിച്ചതോടെ പലസ്തീനികള്‍ ആഹ്ലാദ പ്രകടനം നടത്തി. അര്‍ജന്റീനയ്ക്ക് നന്ദി അറിയിച്ച അവര്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും പറഞ്ഞു.

Story first published: Thursday, June 7, 2018, 8:57 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+