ഐഎസ്എൽ; പൂനെ എഫ്സിക്ക് തകർപ്പൻ ജയം, ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു...
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയെ മലർത്തിയടിച്ച് പൂനെ എഫ്സി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പൂനെ എഫ്സിയുടെ വിജയം. 71-ാം മിനിറ്റിൽ അൽഫാരോ, 84-ാം മിനിറ്റിൽ ജൊനാഥൻ എന്നിവരാണ് പൂനെയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ ഗോളൊന്നും പിറക്കാഞ്ഞത് കാണികളെ നിരാശപ്പെടുത്തി. പൂനെ താരം അൽഫാരോയുടെ ചില കടന്നാക്രമണങ്ങൾ ഒഴിച്ചുനിർത്തിയാൽ ആദ്യ പകുതി തീർത്തും വിരസമായിരുന്നു. പക്ഷേ, ഗോൾ പൊസിഷനിൽ എഫ്സി ഗോവയ്ക്കായിരുന്നു മുൻതൂക്കം.

മത്സരം സമനിലയിൽ കലാശിച്ചേക്കുമെന്ന് കരുതിയപ്പോഴാണ് ഏവരെയും ഞെട്ടിച്ച് പൂനെ എഫ്സി ഗോവയുടെ വല കുലുക്കിയത്. 71-ാം മിനിറ്റിൽ മാർസല്ലോ നൽകിയ പാസിൽ നിന്നും അൽഫാരോ നിഷ്പ്രയാസം പന്ത് ഗോവൻ വലയിലെത്തിച്ചു. പൂനെ എഫ്സി ഒരു ഗോളിന് മുന്നിൽ. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജൊനാഥനാണ് പൂനെയ്ക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്. ആദ്യഗോൾ നേടിയ അൽഫാരോയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
ഗോവയ്ക്കെതിരായ ജയത്തോടെ പൂനെ എഫ്സിയും പോയിന്റ് പട്ടികയിൽ മുന്നിലെത്തി. 12 പോയിന്റുകൾ വീതം നേടിയ എഫ്സി ഗോവ, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, പൂനെ എഫ്സി എന്നീ
ടീമുകളാണ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications