Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബലോട്ടലിയെ എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെടുത്തില്ല? രണ്ട് കാരണങ്ങള്‍! അറിയാം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വലിയ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പല സീസണിലും മികച്ച പ്രകടനങ്ങളോടെ കൈയടി നേടിയിട്ടുണ്ട്. മിക്ക സീസണുകളിലും വലിയ കിരീട പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ രീതി. എന്നാല്‍ എല്ലാ പ്രതിസന്ധിയിലും ടീമിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.

ഈ സീസണിന് മുമ്പ് ബ്ലാസ്‌റ്റേഴ്‌സ് വലിയൊരു നീക്കത്തിന് തയ്യാറെടുത്തിരുന്നു. മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടലിയെ ഒപ്പം കൂട്ടാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ഇത് സംബന്ധിച്ച പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബലോട്ടലി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാന്‍ തയ്യാറായിരുന്നിട്ടും സൂപ്പര്‍ താരത്തെ വാങ്ങാന്‍ ടീം വിസമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. എന്തൊക്കെയാണെന്ന് അറിയാം.

ബലോട്ടലിയുടെ മോശം സ്വഭാവം

മരിയോ ബലട്ടോലിയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ മോശം സ്വഭാവമാണെന്ന് പറയാം. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനാണ് ബലോട്ടലി. മികച്ച റെക്കോഡുള്ള താരമാണെങ്കിലും കരിയറിലെ മികച്ച പ്രകടനങ്ങളോടൊപ്പം നിരവധി വിവാദങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിയാല്‍ ബലോട്ടലി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പുതിയ വിവാദങ്ങള്‍ നേരിടുക നിലവിലെ സാഹചര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രയാസമാണ്.

ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കവും പിന്നീട് പാതി വഴിയില്‍ കളി അവസാനിപ്പിച്ചതുമെല്ലാം സാമ്പത്തികമായി വലിയ നഷ്ടം ബ്ലാസ്‌റ്റേഴ്‌സിനുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ ബലോട്ടലി വരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും സാമ്പത്തികമായി ടീമിനത് കൂടുതല്‍ ബാധ്യതയുണ്ടാക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഭയപ്പെട്ടു. ഇതാണ് കരാറിലേക്കെത്താത്തതിന്റെ പ്രധാന കാരണമെന്ന് പറയാം.

kerala blasters

ഉയര്‍ന്ന പ്രതിഫലം നല്‍കേണ്ടി വരും

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കറായ ബലോട്ടലിയുടെ മോശം സ്വഭാവം കാരണം ഇപ്പോള്‍ പ്രധാന ടീമുകളെല്ലാം തഴഞ്ഞിരിക്കുകയാണ്. സിറ്റിയെ കൂടാതെ ഇന്റര്‍ മിലാന്‍, എസി മിലാന്‍, ലിവര്‍പൂള്‍, മാഴ്‌സലേ തുടങ്ങിയ വമ്പന്മാര്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് ബലോട്ടലി. 34കാരനായ താരത്തിന് ഇപ്പോഴും മികച്ച ഫിറ്റ്‌നസുണ്ട്. ഇനിയും മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള കഴിവും ബലോട്ടലിക്കുണ്ട്. എന്നാല്‍ സാധാരണ വിദേശ താരത്തെ കൊണ്ടുവരുന്നത് പോലെ ബലോട്ടലിയെ കൊണ്ടുവരിക എളുപ്പമാവില്ല.

ഉയര്‍ന്ന പ്രതിഫലം തന്നെ താരത്തിന് നല്‍കേണ്ടതായി വരും. ഇത് ഏറ്റെടുക്കാന്‍ നിലവില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറല്ല. കോടികള്‍ മുടക്കി ബലോട്ടലിയെ വാങ്ങുന്നത് ടീമിന് ബാധ്യതയാവുമെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്. ഇപ്പോള്‍ ഇത്തരമൊരു സാഹസത്തിന് മുതിരാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ബലോട്ടലിയെ ടീമിലേക്കെത്തിക്കേണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിക്കുകയായിരുന്നു.

ഇത്തവണ ഭേദപ്പെട്ട തുടക്കം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ തുടക്കം മോശമല്ല. പഞ്ചാബിനോട് 2-1ന് തോറ്റപ്പോള്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനില വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളം വിട്ടത്. ആരാധകരെ തൃപ്തിപ്പെടുത്ത പ്രകടനമാണ് പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. എന്നാല്‍ ഫിനിഷിങ്ങില്‍ ഇനിയും മികവ് കാട്ടേണ്ടതായുണ്ട്. ഇത്തവണ കപ്പിലേക്കെത്താന്‍ ബ്ലാസ്റ്റേഴ്‌സിനാവുമോയെന്ന് കണ്ടറിയാം.

Story first published: Tuesday, October 1, 2024, 22:00 [IST]
Other articles published on Oct 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+