സച്ചിന്റെ വിധി, കേരളത്തിന്റേയും... ബ്ലാസ്റ്റേഴ്‌സ് പുറത്ത്
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ അവസാന പ്രതീക്ഷയാണ് മുംബൈയില്‍ പൊലിഞ്ഞത്. സെമി പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും മതിയാകുമായിരുന്നില്ല കേരള ബ്ലാസ്‌റ്റേഴ്‌സിന്. പക്ഷേ മുംബൈയ്ക്ക് മുന്നില്‍ സമനിലയില്‍ അവസാനിയ്ക്കാനായിരുന്നു വിധി.
മുംബൈയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിധത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനിട്ടുകള്‍ വരെ മുന്നിട്ടുനിന്ന മുംബൈയെ തളച്ചത് 88-ാം മിനിട്ടില്‍നേടിയ ഗോള്‍ ആണ്. ഇതോടെ കേരളത്തിന്റെ മാത്രമല്ല, മുംബൈ ടീമിന്റേയും സെമി പ്രതീക്ഷകള്‍ അസ്തമിച്ചു.

കളി തുടങ്ങി 25-ാം മിനിട്ടില്‍ മുംബൈ എഫ്‌സിയുടെ സ്പാനിഷ് താരം യുവാന്‍ അഗ്വിലേറയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വല തുളച്ചത്. കോര്‍ണര്‍ കിക്ക് എത്ര മനോഹരമായി ഗോളാക്കാമെന്ന് അവര്‍ കേരളത്തിന് കാണിച്ചുതന്നു.
പിന്നീട് കേരളം പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഒന്നും ഗോളില്‍ അവസാനിച്ചില്ല. തോല്‍വിയോടെ മടങ്ങേണ്ടിവരും എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് 88-ാം മിനിട്ടില്‍ ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മെയ്ന്‍ കേരളത്തിന്റെ സമനില ഗോള്‍ നേടിയത്. ഈ സീസണില്‍ ജെര്‍മെയ്‌ന്റെ അഞ്ചാം ഗോള്‍ ആണിത്.
പോയന്റ് പട്ടികയില്‍ കേരളം ആണ് ഏറ്റവും പിറകില്‍. 12 മത്സരങ്ങളില്‍ നിന്ന് വെറും 12 പോയന്റ്. 12 കളികളില്‍ നിന്ന് 13 പോയന്റ് നേടിയ മുംബൈ എഫ്‌സിയാണ് കേരളത്തിന് തൊട്ടുമുകളില്‍ ഉള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications