Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനീത് മാത്രമല്ല... ജിങ്കനും കൂടെയുണ്ട്!!! ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പൊളിക്കും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ കേരളത്തിന് കപ്പ് നഷ്ടപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ഫൈനലില്‍ കൊല്‍ക്കത്തയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം.

എന്നാല്‍ ഇത്തവണ ആ കപ്പ് വിട്ടുകൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയ്യാറല്ല. അതിന് കണക്കാക്കി തന്നെയാണ് ഇത്തവണ താരങ്ങളെ തിരഞ്ഞെടുക്കുന്നത് എന്ന് പറയേണ്ടിവരും.

കേരളത്തിന്റെ അഭിമാന താരം സികെ വിനീതിനെ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തും എന്ന വാര്‍ത്ത വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശം പകരാന്‍ മറ്റൊരു വാര്‍ത്ത കൂടി....

Sandhesh Jhingan

ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന്‍ ഇത്തവണയും ഐഎസ്എല്ലില്‍ കേരളത്തിന് വേണ്ടി ബൂട്ടണിയും എന്ന് ഉറപ്പായി. ജിങ്കനെ ടീമില്‍ നിലനിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. മൂന്ന് വര്‍ഷത്തേക്കാണ് ജിങ്കന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

2014 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട് ജിങ്കന്‍. രണ്ട് തവണ കേരളത്തെ ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മെഹ്താബ് ഹുസൈനോ റനോ ആന്റോയോ ആയിരിക്കും ജിങ്കന് പകരം ഇത്തവണ ടീമില്‍ നിലനില്‍ക്കുക എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാ അശങ്കളും അസ്ഥാനത്തായി ജിങ്കന്‍ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഇടം പിടിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ പുതിക്കിയ കാര്യം സന്ദേശ് ജിങ്കന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കന്‍ ഇതുവരെ ബൂട്ട് അണിഞ്ഞിട്ടുള്ളത്.

Story first published: Friday, July 7, 2017, 17:39 [IST]
Other articles published on Jul 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+