For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോക ഫുട്‌ബോള്‍ ലീഗുകളില്‍ ഐഎസ്എല്‍ നാലാമത്

By Soorya Chandran

മുംബൈ: ആദ്യ സീസണില്‍ തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ലോകത്തെ പുകള്‍പെറ്റ ഫുട്‌ബോള്‍ ലീഗുകളുടെ പട്ടികയിലേക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രവേശിച്ചുകഴിഞ്ഞു.

ഇന്ത്യയില്‍ ക്രിക്കറ്റിന് മാത്രമേ ആരാധകരെ കിട്ടൂ എന്ന ചീത്തപ്പേരും ഐഎസ്എല്‍ മാറ്റിയെഴുതിയിരിക്കുകയാണ്. നേരിട്ട കളികാണാനെത്തുന്നവരുടെ എണ്ണമാണ് ഐഎസ്എല്ലിനെ ലോകശ്രദ്ധയില്‍ എത്തിച്ചിരിക്കുന്നത്.

ISL Logo

നേരിട്ട് കളികാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇപ്പോള്‍ ലോകത്ത് നാലാം സ്ഥാനത്തെത്തിയിരിക്കുന്നു. ഈ സീസണില്‍ ഇതുലവരെ 10 ലക്ഷത്തിലധികം പേരാണ് ഗാലറിയിലിരുന്ന് ഐഎസ്എല്‍ മത്സരങ്ങള്‍ കണ്ടത്.

കാണികളുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ലീഗ് ജര്‍മനിയിലെ ബുന്‍ഡിസ്ഗാ ഫുട്‌ബോള്‍ ലീഗ് ആണ്. തൊട്ടു താഴെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗും. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഈ ലീഗുകള്‍ക്ക് തൊട്ട് പിറകിലായി ഇന്ത്യന്‍ സൂപ്പര്‍ ലീഗും എത്തിയിരിക്കുകയാണ്.

ശരാശരി 24,375 പേരാണ് ഓരോ ഐഎസ്എല്‍ മത്സരവും കണ്ടിരിക്കുന്നത്. ഇത് ചെറിയൊരു കാര്യമല്ല. ഏഷ്യയിലെ ഏറ്റവും വലിയ ലീഗെന്ന ഖ്യാതിയും ഇതോടെ ഐഎസ്എല്‍ സ്വന്തമാക്കിയിരിക്കുന്നത്.

ടിവിയിലൂടെ ഐഎസ്എല്‍ കാണുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ഭാഷകളിലായി എട്ട് ചാനലുകളില്‍ കളി തത്‌സമയം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ ലണയല്‍ മെസ്സിയും ന്മെറും ഒക്കെ ഒരുനാള്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ വന്നേക്കും.

Story first published: Friday, November 28, 2014, 11:48 [IST]
Other articles published on Nov 28, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+