Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ആദ്യം പിന്നില്‍, പിന്നെ രണ്ടടിച്ച് മാസ് തിരിച്ചുവരവ്; ഈസ്റ്റ് ബംഗാളിനെ പൂട്ടി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ മടക്കിയാണ് തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്. നോഹ് സദൗഹിയും ക്വാമി പെപ്പ്രാഹുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. ഈസ്റ്റ് ബംഗാളിനായി വിഷ്ണുവാണ് ആശ്വാസ ഗോള്‍ നേടിയത്. രണ്ട് മത്സരത്തില്‍ നിന്ന് 3 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്.

തുടക്കത്തില്‍ മികവ് കാട്ടി ബ്ലാസ്‌റ്റേഴ്‌സ്

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ 4-3-3 ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ നേരിട്ടത്. അഞ്ചാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റമാണ് കണ്ടത്. തലാല്‍ പന്തുമായി ബോക്‌സിലേക്ക് കുതിക്കാന്‍ ശ്രമിച്ചെങ്കിലും തടുക്കപ്പെട്ടു. ആദ്യ സമയങ്ങളില്‍ പന്തടക്കത്തിലും ആക്രമണത്തിലും ബ്ലാസ്റ്റേഴ്‌സ് ഒരുപടി മുന്നിട്ട് നിന്നു. എട്ടാം മിനുട്ടില്‍ മികച്ച മുന്നേറ്റം ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും രാഹുലിന്റെ ക്രോസ് പാളി. 9ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ്ണാവസരം.

ജിമിനസിന് ബോക്‌സിലേക്ക് ലഭിച്ച പന്തില്‍ താരം തൊടുത്ത ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങി. മുന്നിലെത്താനുള്ള നല്ല അവസരമാണ് നഷ്ടമായത്. ഈസ്റ്റ് ബംഗാള്‍ മികച്ച പ്രതിരോധത്തോടെ ആതിഥേയരായ ബ്ലാസ്‌റ്റേഴ്‌സില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 15ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ആക്രമണം. ഇടതു വശത്തുകൂടിയുള്ള മഹേഷിന്റെ ഷോട്ട്. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 19ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് വീണ്ടും അവസരം.

ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍പോസ്റ്റിന് മുന്നിലേക്ക് പന്തെറിയപ്പോള്‍ സച്ചിന്‍ സുരേഷ് കൃത്യമായി സേവ് ചെയ്തു. എന്നാല്‍ പന്ത് കൈയിലൊതുക്കാനായില്ല. ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ പന്ത് വലിയിലാക്കാന്‍ ശ്രമിച്ചെങ്കിലും സുരേഷ് രണ്ടാം ശ്രമത്തില്‍ പന്ത് പിടിച്ചു. 39ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വീണ്ടും അവസരം. രാഹുല്‍ കെപിയാണ് അവസരം തുലച്ചത്. ബോക്‌സിലേക്കെത്തിയ പന്തിനെ ഹെഡ് ചെയ്ത് വലയിലാക്കാനുള്ള അവസരം രാഹുല്‍ കെപിക്ക് മുന്നിലുണ്ടായിരുന്നു.

കരുത്തുകാട്ടി ബംഗാള്‍

എന്നാല്‍ ദുര്‍ബലമായ ഹെഡര്‍ പോസ്റ്റിന് പുറത്തുകൂടി കടന്ന് പോയി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയിലായിരുന്നു. 51% പന്തടത്തക്കത്തിലും രണ്ടിനെതിരേ ഏഴ് ഗോള്‍ശ്രമവുമായി ആക്രമണത്തിലും ഈസ്റ്റ് ബംഗാളാണ് ആദ്യ പകുതിയില്‍ ആധിപത്യം കാട്ടിയത്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് അല്‍പ്പം കൂടി ആക്രമണോത്സകതയോടെയാണ് കളിച്ചത്. എന്നാല്‍ മുന്നേറ്റങ്ങള്‍ ബംഗാള്‍ പ്രതിരോധത്തെ ഭേദിക്കുന്നില്ല.

59ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാള്‍ വലകുലിക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ വലിയ പിഴവ് മുതലാക്കിയായിരുന്നു ബംഗാള്‍ ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്‌സ് താരത്തില്‍ നിന്ന് തട്ടിയെടുത്ത പന്തില്‍ നിന്ന് ഡിയമന്റാക്കോസിന്റെ മുന്നേറ്റം. ബോക്‌സിനുള്ളില്‍ വിഷ്ണുവിന് പാസ് നല്‍കിയ ഡിയമന്റാക്കോസിന് തെറ്റിയില്ല. അനായാസം വിഷ്ണു വലകുലുക്കി. 62ാം മിനുട്ടില്‍ ഡിയമന്റാക്കോസിലൂടെ ഈസ്റ്റ് ബംഗാള്‍ വീണ്ടും ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ നിന്ന് ഏറെ അകന്നു പോയി.

isl kerala blasters

ഉണര്‍ന്ന് കളിച്ച് ബ്ലാസ്റ്റേഴ്‌സ്

ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 63ാം മിനുട്ടില്‍ ഗോള്‍ മടക്കി. ഇടത് വശത്തുകൂടി പന്തുമായി നടത്തിയ ഒറ്റയാള്‍ കുതിപ്പിനൊടുവില്‍ നോഹ് സദൗഹിയാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. 31കാരനായ മൊറോക്കന്‍ താരം ഈസ്റ്റ് ബംഗാള്‍ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചത്. 76ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നേടാന്‍ അവസരം. എയ്മന്റെ ഷോട്ട് ഗോള്‍ പോസ്റ്റിന് തൊട്ടടുത്തുകൂടി കടന്ന് പോയി.

പെപ്പ്രാഹിലൂടെ ലീഡെടുത്ത് ബ്ലാസ്റ്റേഴ്‌സ്

അവസാന സമയത്ത് രണ്ട് ടീമുകളും ആക്രമിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കാതെ പോയി. കടന്നാക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് 88ാം മിനുട്ടില്‍ ലീഡെടുത്തു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരം അന്‍വര്‍ അലിയുടെ പിഴവില്‍ നിന്ന് ലഭിച്ച പന്തിനെ മനോഹരമായ ഷോട്ടിലൂടെ ക്വാമി പെപ്പറാഹ് വലയിലെത്തിക്കുകയായിരുന്നു. 91ാം മിനുട്ടില്‍ കോര്‍ണറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് പന്ത് എത്തിച്ചെങ്കിലും പ്രതിരോധ നിര തടുത്തു.

93ാം മിനുട്ടില്‍ സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും നോഹിന് ലക്ഷ്യം നേടാനായില്ല. അവസാന സമയത്ത് ഈസ്റ്റ് ബംഗാള്‍ പൊരുതി നോക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കോട്ട തീര്‍ത്തു. എന്നാല്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ ജയത്തോടെ കളം വിടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി.

Story first published: Sunday, September 22, 2024, 21:42 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+