ഐഎസ്എല്ലില്‍ എഫ്‌സി ഗോവ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോര്... ചരിത്രം ആര്‍ക്കൊപ്പം?

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണിലെ രണ്ടാമങ്കത്തില്‍ മുന്‍ റണ്ണേഴ്‌സപ്പായ എഫ്‌സി ഗോവ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ തട്ടകമായ ഇന്ദിരാഗന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.

വിജയത്തോടെ തുടങ്ങാനുറച്ചാണ് സ്പാനിഷ് പരിശീലകന്‍ സെര്‍ജിയോ ലൊബേറ തന്ത്രങ്ങളൊരുക്കുന്ന ഗോവ ഹോളണ്ടുകാരനായ ഏല്‍കോ സ്‌കട്ടോരിക്ക് കീഴിലിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റിനെ എതിരിടുന്നത്. 2015ല്‍ റണ്ണേഴ്‌സപ്പായതാണ് ഐഎസ്എല്ലില്‍ ഗോവയുടെ ഏറ്റവും വലിയ കുതിപ്പ്. എന്നാല്‍, രണ്ട് സീസണുകളില്‍ അഞ്ചാം സ്ഥാനത്തെത്തിയതാണ് നോര്‍ത്ത് ഈസ്റ്റിന് എടുത്തു പറയാനുള്ളത്.
ഏഷ്യാ കപ്പിലെ പ്രകടനം; രോഹിത്തും ധവാനും റാങ്കിങ്ങില്‍ കുതിപ്പ്; ആദ്യ രണ്ടുപേരും ഇന്ത്യക്കാര്‍
ഇരു ടീമും എട്ട് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. മൂന്ന് മല്‍സരങ്ങളില്‍ വിജയം ഗോവയ്‌ക്കൊപ്പം നിന്നപ്പോള്‍ രണ്ടെണ്ണത്തില്‍ നോര്‍ത്ത് ഈസ്റ്റ് വിജയിച്ചു. മൂന്ന് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications