വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പിലെ പ്രകടനം; രോഹിത്തും ധവാനും റാങ്കിങ്ങില്‍ കുതിപ്പ്; ആദ്യ രണ്ടുപേരും ഇന്ത്യക്കാര്‍

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരായ രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും ഐസിസി ഏകദിന റാങ്കിങ്ങില്‍ കുതിപ്പ്. രണ്ടുസ്ഥാനം മുകളിലേക്ക് കുതിച്ച രോഹിത് ആദ്യ റാങ്കുകാരനായ വിരാട് കോലിക്ക് പിന്നില്‍ രണ്ടാമതെത്തി. വിരാട് കോലിക്ക് 884 പോയന്റുള്ളപ്പോള്‍ 842 പോയന്റുമായാണ് രോഹിത് രണ്ടാം സ്ഥാനത്തെത്തിയത്.

dahawn

ഏഷ്യാ കപ്പില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന ധവാന്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടിന് 818 പോയന്റും നാലാം സ്ഥാനത്തുള്ള ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്്ക 803 പോയന്റും ധവാന് 802 പോയന്റുമാണുള്ളത്. ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയുടെ ബൗളര്‍മാരും റാങ്കിങ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്നാം റാങ്കിലാണുള്ളത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കുല്‍ദീപ് കരിയറിലെ മികച്ച റാങ്കിലെത്തിയത്. ഏഷ്യാ കപ്പില്‍ കുല്‍ദീപ് 10 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യ ഏഴാം തവണയും കിരീടം സ്വന്തമാക്കിയിരുന്നു.

Story first published: Sunday, September 30, 2018, 14:37 [IST]
Other articles published on Sep 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X