ആദ്യ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊട്ടി
ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ അടിയറവ് പറയിച്ചത്.
സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയല്ല, ഒരു ടീമിന്റെ പ്രകടനവും ഭാഗ്യവും ആണ് കളി നിശ്ചയിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഗുവാഹട്ടിയില്‍ നടന്ന മത്സരം. എതിര്‍ടീമിന്റെ ഉടമകളില്‍ ഒരാള്‍ മലയാളിയായി എന്നതും കൗതുകമുണര്‍ത്തി. ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ സഹഉടമ.

കളിമികവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികവ് കാട്ടിയെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റിന്റെ ഗോളി അലക്‌സാന്‍ഡ്രോസ് സോര്‍വാസ് തീര്‍ത്ത വന്മതില്‍ ഭേദിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.
ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റെ വല കുലുങ്ങിയത്. സ്പാനിഷ് താരമായ കൊക്കെയാണ് ഗോള്‍ അടിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം അടിച്ച ഗോള്‍ പക്ഷേ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. മലയാളി താരം സബീത്തിന്റെ ഒരു കിടിലന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി തടഞ്ഞിടുകയും ചെയ്തു.
ഇംഗ്ലീഷ് സ്‌ട്രൈക്കറായ മൈക്കല്‍ ചോപ്രക്കും കേരളത്തിന് വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാംപകുതിയില്‍ പകരക്കാരനായാണ് ചോപ്രയിറങ്ങിയത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അത് ഗോളാക്കാന്‍ കേരളസ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. അവസാന മിനിട്ടുകളുടെ കൂട്ടപ്പൊരിച്ചിലില്‍ ആറ് അവസരങ്ങളായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications