ഐഎസ്എല്‍: സമനില കുരുക്കില്‍ പൂണെയും മുംബൈയും
മുംബൈ: കഴിഞ്ഞ മത്സരത്തില്‍ പൂണെയോട് പിണഞ്ഞ തോല്‍വിക്ക് പകരം വീട്ടാന്‍ സ്വന്തം തട്ടകത്തിലിറങ്ങിയ മുംബൈയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി മുംബൈ ആറാം സ്ഥാനത്താണിപ്പോള്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള പൂണെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.
ജയിക്കണമെന്ന് ഇരുടീമിനും ആഗ്രഹമില്ലാത്തതുപോലെയാണ് മത്സരം പുരോഗമിച്ചത്. തോറ്റവരെപ്പോലെ കളിച്ച മുംബൈയും സമനില എങ്കിലും മതി എന്ന നിലയില്‍ മത്സരത്തെ സമീപിച്ച പൂണെയും മത്സത്തെ വിരസമാക്കി.

എന്നാല്‍ ഇരുഭാഗത്തും ഗോള്‍കീപ്പര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. 75-ാം മിനിറ്റില്‍ പൂണെതാരം മുട്ടുവിന്റെ ഷോട്ട് മുംബൈ ഗോളി സുബ്രതോ പാല്‍ മികച്ച ഡൈവിലൂടെ രക്ഷപെടുത്തി. തൊട്ടടുത്ത നിമിഷം മുംബൈതാരം കുട്ടിമണിയുടെ ഷോട്ട് കുത്തിയകറ്റി പൂണെ ഗോളി അരവിന്ദം ഭട്ടാചാരിയും കാണികളുടെ കൈയ്യടി നേടി.
ഓരോ മത്സരത്തിലും ടീമിനെ മാറ്റി മാറ്റി പരീക്ഷിക്കുന്ന പൂണെ കോച്ച് ഡേവിഡ് പ്ലാറ്റ്, മലയാളി താരം സുശാന്ത് മാത്യുവിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കു പകരം പരിശീലകന്‍ നിക്കോളാസ് അനെല്‍ക്ക തന്നെ കളത്തിലിറങ്ങി. എന്നാല്‍ കളിയില്‍ കാര്യമായൊന്നും അനല്‍ക്കയ്ക്ക ചെയ്യാന്‍ കഴിഞ്ഞില്ല. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് അനെല്‍ക്ക തുലയ്ക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications