Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഡിയേഗോ ഗോളില്‍ മുംബൈ, ടോപ്പ് ഫോറില്‍... നോര്‍ത്ത് ഈസ്റ്റിന് തോല്‍വി തന്നെ

1
2026497

മുംബൈ: ഐഎസ്എല്ലില്‍ സീസണിലെ 71ാമത്തെ മല്‍സരത്തില്‍ മുംബൈ സിറ്റിക്കു ജയം. സ്വന്തം മൈതാനത്തു നടന്ന ആവേശകരമായ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനു മുംബൈയുടെ നീലപ്പട മറികടക്കുകയായിരുന്നു. ഒന്നാംപകുതിയുടെ നിശ്ചിത സമയം തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഡിയേഗോ കാര്‍ലോസ് നേടിയ ഗോളാണ് മുംബൈക്കു ജയം സമ്മാനിച്ചത്.

1

ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്കു കയറിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഒഡീഷ എഫ്‌സിയെ ഒരു സ്ഥാനം താഴേക്ക് ഇറക്കിയാണ് മുംബൈ പട്ടികയില്‍ നാലാമതെത്തിയത്. മുംബൈക്കു 23ഉം ഒഡീഷയ്ക്കു 21ഉം പോയിന്റാണുള്ളത്. മറുഭാഗത്ത് പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് ജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. അവസാനമായി കളിച്ച എട്ടു മല്‍സരങ്ങളിലും നോര്‍ത്ത് ഈസ്റ്റിനു ജയിക്കാനായിട്ടില്ല. സീസണിലെ തുടര്‍ച്ചയായ നാലാം പരാജയമാണ് മുംബൈയില്‍ നോര്‍ത്ത് ഈസ്റ്റ് ഏറ്റുവാങ്ങിയത്.

മുംബൈ- നോര്‍ത്ത് ഈസ്റ്റ് മല്‍സരത്തില്‍ മുംബൈ തന്നെയായിരുന്നു മെച്ചപ്പെട്ട പ്രകടനം നടത്തിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഭാഗത്തു നിന്നു ചില കൗണ്ടര്‍ അറ്റാക്കുകള്‍ കണ്ടെങ്കിലും അവയൊന്നും ഗോളില്‍ കലാശിച്ചില്ല. 29ാം മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് മുംബൈയ്ക്കു ലീഡ് നേടാനാവാതെ പോയത്. റീബൗണ്ടിനൊടുവില്‍ മോഡു സൊഗുവിന്റെ ഗോള്‍ ശ്രമം ഇടതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. 44ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം കാര്‍ലോസിലൂടെ മുംബൈ മുന്നിലെത്തി. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനകത്തു വച്ച് പന്ത് ലഭിച്ച കാര്‍ലോസ് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ് തൊടുത്ത ഇടം കാല്‍ ഷോട്ട് വലയുടെ വലതു മൂലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

2

രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ മുംബൈക്കു ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍ നോര്‍ത്ത് ഇൗസ്റ്റിനാവട്ടെ ആദ്യപകുതിയെപ്പോലെ രണ്ടാം പകുതിയിലും കാര്യമായ ഗോളവസരങ്ങളൊന്നും രണ്ടാം പകുതിയിലും സൃഷ്ടിച്ചെടുക്കാനായില്ല.

Story first published: Friday, January 31, 2020, 21:33 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+