Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: രണ്ടടിയില്‍ ഡല്‍ഹിയെ തകര്‍ത്ത് മുംബൈ സിറ്റി... പോയിന്റ് പട്ടികയില്‍ മുന്നേറ്റം

1

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുംബൈ സിറ്റിക്ക് ജയം. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ മുംബൈ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തുകയായിരുന്നു. 30ാം മിനിറ്റില്‍ പപെ അമോഡു സൗഗുവാണ് മുംബൈയുടെ ആദ്യ ഗോള്‍ നേടിയത്. സീസണില്‍ താരത്തിന്റെ രണ്ടാം ഗോള്‍ നേട്ടമാണിത്. 77ാം മിനിറ്റില്‍ അര്‍നോള്‍ഡ് എന്‍കുഫോ ഇസോകോ മുംബൈയുടെ വിജയം ഉറപ്പായി വലക്കുലുക്കി. മല്‍സരത്തിലെ ആദ്യ ഗോളിന് വഴിയൊരുക്കിയ താരം കൂടിയാണ് ഇസോകോ. രണ്ട് ഗോളിന് തോറ്റെങ്കിലും ഏകപക്ഷീയമായിരുന്നില്ല മല്‍സരം. കളിയുടെ നാലാം മിനിറ്റില്‍ തന്നെ മുംബൈ ഗോള്‍ മുഖം ലക്ഷ്യമാക്കി ഡല്‍ഹി മുന്നേറ്റം നടത്തിയിരുന്നെങ്കിലും വിഫലമാവുകയായിരുന്നു.

ഡല്‍ഹിയുടെ മുന്നേറ്റങ്ങള്‍ പരാജയപ്പെടുത്തുന്നതില്‍ മുംബൈ ഗോള്‍കീപ്പര്‍ രവി കുമാറും പ്രതിരോധ നിരയും നിര്‍ണായക പങ്കുവഹിച്ചു. പന്തടക്കത്തില്‍ 57 ശതമാനം നിയന്ത്രിച്ച ഡല്‍ഹി ആറ് ഷോട്ടുകള്‍ ഓണ്‍ ടാര്‍ജറ്റിലേക്ക് തൊടുത്തെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം, 43 ശതമാനം പന്ത് നിയന്ത്രിച്ച മുംബൈയാവട്ടെ കിട്ടിയ നാല് സുവര്‍ണാവസരങ്ങളില്‍ രണ്ടെണ്ണം ഗോളാക്കി മാറ്റുകയായിരുന്നു.

സീസണില്‍ മുംബൈയുടെ രണ്ടാം ജയമാണിത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും മുംബൈക്കായി. എന്നാല്‍, സീസണില്‍ ഡല്‍ഹിയുടെ രണ്ടാം തോല്‍വിയാണിത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ മൂന്ന് പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി.

Story first published: Saturday, October 27, 2018, 22:24 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+