ഐഎസ്എല്‍: ചെന്നൈക്ക് തോല്‍വി തന്നെ, രക്ഷയില്ല.... മുംബൈയോടും അടിയറവ്പറഞ്ഞു
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുടെ കഷ്ടക്കാലം തുടരുന്നു. സീസണിലെ ആറാം റൗണ്ട് മല്‍സരത്തിലും ചെന്നൈക്ക് തോല്‍വി നേരിട്ടു. മുംബൈ സിറ്റിയാണ് എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയെ തോല്‍പ്പിച്ചത്. 20ാം മിനി്റ്റില്‍ പപെ അമോഡു സൗഗുവാണ് എവേ മല്‍സരത്തില്‍ മുംബൈക്ക് വിജയം നേടിക്കൊടുത്തത്. ഹോംഗ്രൗണ്ടില്‍ പന്തടക്കത്തില്‍ മേധാവിത്വം പുലര്‍ത്തിയ ചെന്നൈക്കെതിരേ ആക്രമണാത്മക ഫുട്‌ബോളാണ് മുംബൈ പുറത്തെടുത്തത്. എന്നാല്‍, കളിയില്‍ പന്ത് നിയന്ത്രിച്ചെങ്കിലും മുംബൈ ഗോള്‍മുഖത്ത് ഒരു തവണ മാത്രമാണ് ചെന്നൈക്ക് ഭീഷണി ഉയര്‍ത്താനായത്.

സീസണില്‍ ചെന്നൈയുടെ അഞ്ചാം തോല്‍വിയാണിത്. ആറ് മല്‍സരങ്ങളില്‍ നിന്ന് ഒരു സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ഒരു പോയിന്റുമായി ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ് നിലവിലെ ജേതാക്കളായ ചെന്നൈ. എന്നാല്‍, മുംബൈ സിറ്റിയുടെ മൂന്നാം വിജയമാണിത്. ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്നാം ജയം സ്വന്തമാക്കിയ മുംബൈ ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications