Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ മുംബൈ കരുത്ത് തെളിയിച്ചു; അഞ്ച് ഗോളിന്‍റെ ജയം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒടുവില്‍ മുംബൈ സിറ്റി ടീം കരുത്ത് തെളിയിച്ചു. ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ മുംബൈ, രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വിജയം കയ്യടക്കി.

പൂനെ സിറ്റി എഫ്‌സിയുണ് മുംബൈയുടെ ഗോള്‍ മഴയില്‍ മുങ്ങിപ്പോയത്. ലീഗിലെ ആദ്യ ഹാട്രിക്കിനും മുംബൈ ഡിവൈ പാട്ടീല്‍ ഗ്രൗണ്ട് സാക്ഷിയായി.

ബ്രസീലിയന്‍ താരം ആന്ദ്രെ ഫ്രാന്‍സിസ്കോ മോറിസ് ആണ് മൂന്ന് തവണ പൂനെ എഫ്‌സിയുടെ ഗോള്‍ വല ചലിപ്പിച്ചത്. ആദ്യം 12-ാം മിനിട്ടില്‍, പിന്നെ 27-ാം മിനിട്ടില്‍ ഒടുവില്‍ 71-ാം മിനിട്ടിലും. സിഗം സുഭാഷ് സിങും ജോഹന്‍ ലെറ്റ്‌സള്‍ട്ടറുമാണ് ശേഷിച്ച ഗോളുകള്‍ നേടിയത്.

ഹോം ഗ്രൗണ്ടില്‍ മുംബൈ ഗോള്‍ വര്‍ഷം വിതറുമ്പോള്‍ പന്തടക്കത്തില്‍ പൂണെയായിരുനനു മുന്നില്‍. പക്ഷേ ഗോളുകള്‍ സൃഷ്ടിക്കുന്നതിലും ഗോളുകള്‍ തടയുന്നതിലും പൂനെ പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ പൂനെ, ഡല്‍ഹി ടീമിനോടായിരുന്നു ഏറ്റുമുട്ടിയത്. ആ മത്സരം സമനിലയിലാണ് പിരിഞ്ഞത്.

രണ്ടാം മത്സരത്തിലെ മിന്നും വിജയത്തോടെ മുംബൈ ഐഎസ്എല്‍ പോയന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. കളിച്ച രണ്ട് കളികളും ജയിച്ച അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് പോയന്റ് നിലയില്‍ ഒന്നാമത്.

ISL Mumbai FC2

ഒക്ടോബര്‍ 19 ഞായറാഴ്ച രണ്ട് കളികളാണ് ലീഗില്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ടീം ഡല്‍ഹി ഡൈനമോസിനെ നേരിടും. നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലാണ് രണ്ടാമത്തെ മത്സരം.

Story first published: Sunday, October 19, 2014, 12:49 [IST]
Other articles published on Oct 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+