Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പൂനെയെ തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് സെമിപ്രതീക്ഷ സജീവമാക്കി

ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ പൂനെയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 3-2ന് കീഴടക്കി. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് സെമിയിലേക്ക് ഒരുപടി കൂടി അടുത്തു. കളിയുടെ ആദ്യ ഇരുപത് മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍. ആദ്യം സ്‌കോര്‍ ചെയ്തത് നോര്‍ത്ത് ഈസ്റ്റ് ആയിരുന്നു. രണ്ടാം പകുതിയില്‍ പൂനെ ഉണര്‍ന്ന് കളിച്ചെങ്കിലും മത്സരം കൈവിടാന്‍ നോര്‍ത്ത് ഈസ്റ്റ് തയ്യാറായിരുന്നില്ല.

കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ നിക്കോളാസ് വെലസ് പൂണെ വല കുലുക്കി. ഐഎസ്എല്‍ ഈ സീസണിലെ 150-ാം ഗോളായിരുന്നു നിക്കോളാസ് വെലസ് നേടിയത്.

isl

എന്നാല്‍ എട്ടാം മിനിറ്റില്‍ ജെയിംസ് ബെയിലിലൂടെ പൂനെ തിരിച്ചടിച്ചു. പിന്നാലെ നോര്‍ത്ത് ഈസ്റ്റ് ലീഡ് വീണ്ടെടുത്തു. വെലസിന്റെ ഷോട്ട് സമര്‍ദ്ധമായി തടുത്തിട്ട പൂനെ ഗോളി എന്നാല്‍ പന്ത് കൈക്കലാക്കുന്നതില്‍ പരാജയപ്പെട്ടു. പന്ത് ലഭിച്ച കമാറ, ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

43-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മൂന്നാം ഗോള്‍ കണ്ടെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രൂണോ എടുത്ത ഫ്രീകിക്കില്‍ തലവെച്ച ആന്ദ്രെ ബെക്കിയുടെ ഹെഡര്‍ പൂനെ വലകുലുക്കുകയായിരുന്നു.

isl

രണ്ടാം പകുതിയില്‍ പൂനെ ഉണര്‍ന്നുകളിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പലപ്പോഴും പൂണെയ്ക്ക് വിലങ്ങുതടിയായി നിന്നു. എന്നാല്‍ 86-ാം മിനിറ്റില്‍ അഡ്രിയാന്‍ മുട്ടു ലക്ഷ്യം കണ്ടു. സമനിലയ്ക്കായി പൂനെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 20 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. അതേസമയം 13 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമാത്രമുള്ള പൂനെ സെമികാണാതെ പുറത്തായി.

Story first published: Thursday, December 3, 2015, 9:44 [IST]
Other articles published on Dec 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+