Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പിന്നില്‍ നിന്നു, പിന്നെ തിരിച്ചടിച്ചു- നോര്‍ത്ത് ഈസ്റ്റിനോട് സമനില പങ്കിട്ട് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില പങ്കിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇരു ടീമും ഓരോ ഗോളുകളാണ് നേടിയത്. 12ാം മിനുട്ടില്‍ നെസ്റ്റോര്‍ ആല്‍ബിയാച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുന്നിലെത്തിച്ചപ്പോള്‍ 49ാം മിനുട്ടില്‍ ഡാനിഷ് ഫറൂഖിന്റെ ഗോളിലാണ് കേരളം സമനില പിടിച്ചത്. സമനിലയോട് 4 മത്സരത്തില്‍ നിന്ന് 7 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 5 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്താണ്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ശക്തമായ പോരാട്ടം തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവെച്ചത്. നോര്‍ത്ത് ഈസ്റ്റിന്റെ 5-3-2 ഫോര്‍മേഷനെ 4-4-2 ഫോര്‍മേഷനിലാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ തുടക്കത്തിലേ തന്നെ ഞെട്ടിക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി. 12ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഭേദിച്ച് എം എസ് ജിതിന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പന്തിനെ നെസ്റ്റോര്‍ ആല്‍ബിയാച്ച് വലയിലെത്തിക്കുകയായിരുന്നു.

north east united

എന്നാല്‍ തുടക്കത്തിലേ പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനായി. 14ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മുന്നേറ്റ നിര താരം ദിമിത്രിയോസ് ഡയമന്റാക്കോസിന്റെ മികച്ച മുന്നേറ്റം ലക്ഷ്യത്തിലേക്കെത്തിയില്ല. 25ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി പ്രതീക്ഷിച്ചു. നോര്‍ത്ത് ഈസ്റ്റ് താരം യാസര്‍ ടഗ്‌സ് ബ്ലാസ്‌റ്റേഴ്‌സിന്റെ പെപ്രഹാസിന്റെ ജേഴ്‌സിയില്‍ പിടിച്ച് വലിച്ച് വീഴ്ത്തി.

ബോക്‌സിനുള്ളിലാണ് സംഭവമെങ്കിലും റഫറി ഹാരിഷ് കുന്‍ഡു പെനല്‍റ്റി അനുവദിച്ച് കൊടുത്തില്ല. ആദ്യ പകുതി പിരിയുമ്പോള്‍ 1-0ന് നോര്‍ത്ത് ഈസ്റ്റായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കി. ഫ്രീകിക്കിലൂടെ അഡ്രിയാന്‍ ലൂണ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസിനെ ഡാനിഷ് ഫറൂഖി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരു ടീമിനും ലക്ഷ്യം കാണാനായില്ല.

60 ശതമാനം പന്തടക്കത്തിലും 3നെതിരേ 5 ഗോള്‍ശ്രമത്തിലും രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ട് നിന്നു. എന്നാല്‍ വിജയ ഗോളിലേക്കെത്താന്‍ സാധിക്കാതെ പോയി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 സമനില പങ്കിട്ട് ഇരു ടീമും മടങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലക്കുരുക്കില്‍ പെടുന്നത്.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഗോവ 2-1ന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാള്‍ തോറ്റത്. 41ാം മിനുട്ടില്‍ നെയ്‌റോം സിങ്ങിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു.

74ാം മിനുട്ടില്‍ സന്ദേശ് ജിങ്കാനും 75ാം മിനുട്ടില്‍ വിക്ടര്‍ റോഡ്രിഗസും വലകുലുക്കി ഗോവക്ക് ത്രില്ലിങ് ജയമൊരുക്കുകയായിരുന്നു. 3 മത്സരത്തില്‍ നിന്ന് 9 പോയിന്റുള്ള ഗോവ രണ്ടാം സ്ഥാനത്തും 4 മത്സരത്തില്‍ നിന്ന് 5 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്.

Story first published: Saturday, October 21, 2023, 22:08 [IST]
Other articles published on Oct 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+