Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ്, കോച്ചിന്റെ ചീട്ടുകീറി; പാതിവഴിയില്‍ മിഖായേല്‍ പുറത്ത്; ഇനിയാര്?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായി പുരോഗമിക്കവെ നിര്‍ണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിലെ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിശീലകനായ മിഖായേല്‍ സ്റ്റാറെയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പാതിവഴിയില്‍ പുറത്താക്കിയിരിക്കുകയാണ്. ടീം പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതും ആരാധകരടക്കം ബ്ലാസ്റ്റേഴ്‌സിന് എതിരാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് ടീം കടന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ച ഘട്ടത്തിലാണ് കടുത്ത നടപടിയിലേക്ക് ടീം കടന്നിരിക്കുനന്നത്. 12 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാന്‍ സാധിച്ചത്. രണ്ട് മത്സരം സമനിലയായപ്പോള്‍ ഏഴ് മത്സരവും ടീം തോറ്റു. മോഹന്‍ ബഗാനോട് 3-2ന് തോറ്റ് രണ്ട് ദിവസം പിന്നിടുമ്പോഴേക്കുമാണ് നടപടി. ബ്ലാസ്റ്റേഴ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തില്‍ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു.

kerala blasters

ടീമിന് പിന്തുണ നല്‍കില്ലെന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കടന്നത്. മിഖായേലിനൊപ്പം സഹ പരിശീലകരേയും പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ബോണ്‍ വെസ്‌ട്രോം, ഫെഡറിക്കോ പെരെയ്‌റ മൊറയ്‌സ് എന്നിവരേയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരിക്കുകയാണ്. ഇവന്‍ വുക്കാമാനോവിച്ചിന്റെ പകരക്കാരനായെത്തിയ പരിശീലകനാണ് സ്റ്റാറെ.

ബ്ലാസ്റ്റേഴ്‌സിനെ ഉന്നതിയിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് കീഴില്‍ ടീം നിരാശപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും. എന്തായാലും മിഖായേലിനെ നീക്കി ആരാധകരോടൊപ്പം നിന്ന് മോശം പ്രകടനത്തിന്റെ ക്ഷീണം മാറ്റാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ ഇതുകൊണ്ട് ആരാധകരെ ശാന്തരാക്കുവാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മഞ്ഞപ്പട ഹോം മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നടക്കം ഭീഷണി മുഴക്കിയിരുന്നു. തുറന്ന് പോരിന് നില്‍ക്കാതെ ആരാധകരോടൊപ്പം നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. പാതിവഴിയില്‍ പുതിയൊരു പരിശീലകനെത്തുന്നത് ബ്ലാസ്റ്റേഴ്‌സില്‍ അത്ഭുതം സൃഷ്ടിച്ചേക്കില്ല. സ്വീഡിഷ് പരിശീലകനായ മിഖേലയിലെ 2026വരെയുള്ള കരാറിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് നിയോഗിച്ചത്.

എന്നാല്‍ പാതിവഴിയില്‍ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്. 17 വര്‍ഷത്തോളമായി പരിശീലക രംഗത്ത് സജീവമായുള്ളയാളാണ് മിഖായേല്‍. എന്നാല്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്മാരെ മുന്നേറ്റത്തിലേക്ക് കൊണ്ടുപോകാനാവാതെ പാതിവഴിയില്‍ മടങ്ങേണ്ടി വന്നിരിക്കുകയാണ്. പ്രൊഫഷനല്‍ ഫുട്‌ബോള്‍ താരമാകാതെ പരിശീലക റോളിലേക്കെത്തിയ മിഖായേലിന്റെ ശൈലിക്ക് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന് നിലവാരം കാട്ടാന്‍ സാധിക്കാതെ പോയതോടെയാണ് ഈ നടപടി. സര്‍പ്രൈസായി ഇവാനെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, December 16, 2024, 16:24 [IST]
Other articles published on Dec 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+