വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫുട്ബോളിലും ജാതിയും മതവും വേണോ കൂട്ടുകാരാ.. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തിന് രൂക്ഷവിമര്‍ശനം!

By Kishor

റിനോ ആന്റോ, മുഹമ്മദ് റാഫി, സി കെ വിനീത് - ഐ എസ് എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുത്തുകളാണ് മൂവരും. ഇതില്‍ സി കെ വിനീതാണ് മിന്നുംതാരം. മൂവരും മൂന്ന് മതക്കാരാണ് - ആരെങ്കിലും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ. സാധ്യതയില്ല. പക്ഷേ ഇക്കാര്യം എടുത്തുപറഞ്ഞ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ട ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ റിനോ ആന്റോയ്ക്ക് നല്ല പണി കിട്ടി.

Read Also: പെണ്ണുകാണാന്‍ വന്നതെപ്പോള്‍... ജാതകം നോക്കിയപ്പോള്‍ എന്തുണ്ടായി.. എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍... കാവ്യ മാധവന്‍ മനസ് തുറക്കുന്നു...

ജാതിയും മതവും എല്ലാത്തിലും മുകളിലായി കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു മറുപടി എന്ന് മാത്രമേ റിനോ ആന്റോ ഈ പോസ്റ്റിടുമ്പോള്‍ കരുതിയിരിക്കാന്‍ ഇടയുള്ളൂ. പോസ്റ്റിന് എട്ടായിരത്തിലധികം ലൈക്കും കിട്ടി. പക്ഷേ കൂട്ടുകാരന്റെ ജാതിയും മതവും നോക്കല്ലേ കൂട്ടുകാരാ എന്ന് പറഞ്ഞ് ഒരുപാട് റിനോ ആന്റെയെ വിമര്‍ശിക്കുകയും ചെയ്യുന്നു.. അതിങ്ങനെ..

ഇതായിരുന്നു കാപ്ഷന്‍

ഇതായിരുന്നു കാപ്ഷന്‍

എന്തുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍, ഈ ചിത്രം കാണിച്ചുകൊടുക്കണം. ചിത്രത്തിലെ വ്യത്യസ്ത മതങ്ങളോടുള്ള ബഹുമാനവും സൗഹൃദവും കാണിച്ചുകൊടുക്കണം - ഇതായിരുന്നു റിനോയുടെ കാപ്ഷന്‍.

ഫുട്ബോളിലും ജാതിയും മതവും

ഫുട്ബോളിലും ജാതിയും മതവും

നല്ലൊരു കളിക്കാരന്‍ ..പക്ഷെ കയ്യടി വാങ്ങാന്‍ ഇത് പോലത്തെ പോസ്റ്റുകള്‍ തന്നെ വേണം.. - എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കില്‍ പലരും ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.

കാപ്ഷന്‍ മോശമായിപ്പോയി

കാപ്ഷന്‍ മോശമായിപ്പോയി

കാപ്ഷന്‍ കണ്ടാല്‍ തോന്നും ഇത് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി മാത്രം മനപ്പൂര്‍വം എടുത്ത ഫോട്ടോ ആണെന്ന്. - ചിലര്‍ പറയുന്നതിങ്ങനെ. ശരിയല്ലേ, ഫോട്ടോ എടുക്കുമ്പോള്‍ ആരെങ്കിലും ഇവരുടെ ജാതിയും മതവും ചിന്തിച്ച് കാണുമോ

ജാതിയും മതവും നോക്കണോ

ജാതിയും മതവും നോക്കണോ

എന്തിനാ കൂട്ടുകാരാ കൂട്ടുകാരന്റെ പേരിലെ മതത്തെ പറ്റി ഇങ്ങനെ ചിന്തിക്കണേ.. അവനെന്റെ കൂട്ടുകാരന്‍, അത്രേം പോരെ. ബാക്കിയുള്ള ആള്‍ക്കാര്‍ക്ക് കേരളത്തോട് ഒരു വില ഉണ്ടായിരുന്നു ഇത് കണ്ടാല്‍ ദതും അങ്ങ് പോകും - കമന്റുകള്‍.

ഡിങ്കോയിസ്റ്റ് ഇല്ലല്ലോ

ഡിങ്കോയിസ്റ്റ് ഇല്ലല്ലോ

ഒരു ഡിങ്കോയിസ്‌റ് കളിക്കാരന്‍ ഇല്ലാത്തതു മോശം ആയിപ്പോയി എന്ന് പറഞ്ഞ് ചിലര്‍ റിനോയെ ട്രോളുന്നു. അല്ലെങ്കിലും ഗോള്‍ അടിക്കാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ തന്നെ വേണം.. രണ്ടു മതസ്ഥരേയും മുറുക്കിപ്പിടിച്ചിരിക്കുന്നു, ഇത് മാപ്ലാരെ വിജയം - രസകരമായ ചില നിര്‍ദോഷ കമന്റുകള്‍.

നല്ല സന്ദേശം തന്നെ

നല്ല സന്ദേശം തന്നെ

മതഭ്രാന്ത് പിടിച്ചു വര്‍ഗീയത മാത്രം കൊണ്ടുനടക്കുന്ന വര്‍ഗീയ വാദികള്‍ക്ക് എതിരെ ഇത്രയും നല്ല ഒരു സന്ദേശം വേറെ ഇല്ല... കളിയില്‍ മാത്രമല്ല താങ്കളുടെ ഈ നല്ല മനസിനെയും അഭിനന്ദിക്കുന്നു - റിനോയ്ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നവരുണ്ട്.

 ഫ്രണ്ട്‌സിന്റെ പ്രത്യേകത

ഫ്രണ്ട്‌സിന്റെ പ്രത്യേകത

കെട്ടാന്‍ പോന്ന പെണ്ണിനെ തിരഞ്ഞെടുക്കുമ്പോള്‍ മതം നോക്കി എടുക്കും. പക്ഷെ ഫ്രണ്ട്‌സിനെ തിരഞ്ഞെടുക്കുമ്പോള്‍ ആരും നോക്കാറില്ല. പിന്നെ ഫ്രണ്ട്‌സ്‌നെ ആരും തിരഞ്ഞെടുക്കാറില്ല അങ്ങനെ ആയി വരുന്നതാണ്.

Story first published: Thursday, December 8, 2016, 12:11 [IST]
Other articles published on Dec 8, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X