കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് ക്ലബ്ബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സെമിഫൈനലില്‍ പ്രവേശിച്ചു. സ്പാനിഷ് താരം ഹോസുവും മെഹ്താബ് ഹുസൈനും ഇല്ലാതെ കളിക്കാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് സെമി പ്രവേശനത്തിന് ഒരു സമനില മാത്രം മതിയായിരുന്നു.
66ാം മിനിറ്റിലായിരുന്നു വഴിത്തിരിവായ ഗോള്‍ പിറന്നത്. ഗോളി രഹനേഷിനെ സമര്‍ത്ഥമായി കബളിപ്പിച്ച് സികെ വിനീതിന്റെ വകയായിരുന്നു ആ സൂപ്പര്‍ ഗോള്‍. ഗ്യാലറിയിലെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെയായിരുന്നു മലയാളി താരം വിനീതിന്റെ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഇടിച്ചുകയറിയത്.
വിനീതിന്റെ ഗോള്‍