Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പൂനെയെ തോല്‍പിച്ച് കേരളം സെമിയില്‍...നന്ദി നന്തി

കൊച്ചി: ചെന്നൈയിന്‍ എഫ്‌സിയും ഡല്‍ഹി ഡൈനമോസും തമ്മിലുള്ള മത്സരം സമനിലയിലായി. ഗോള്‍വല കാക്കാന്‍ സന്ദീപ് നന്തി എന്ന വന്‍മതിലുണ്ടായി...ഗോളടിക്കാന്‍ ഒരു ഇയാന്‍ ഹ്യൂമും. അങ്ങനെ കേരളം സൂചിക്കുഴയിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലിലെത്തി.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. എഫ്‌സി പൂനെയുടെ ആക്രമണം പലവുരു കേരളത്തിന്റെ പ്രതിരോധ നിരയെ തകര്‍ത്തെങ്കിലും സന്ദീപ് നന്തി എന്ന ബംഗാളി ഗോളി കേരളത്തിന്റെ അഭിമാനമായി. എട്ട് തവണയാണ് കേരളത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക് പൂനെയുടെ പോരാളികള്‍ ഇരച്ച് കയറിയത്.

Kerala Blasters in Semi

23-ാം മിനിട്ടില്‍ ഇയാന്‍ ഹ്യൂം ആണ് വിജയ ഗോള്‍ നേടിയത്. അതി മനോഹരമായ ഒരു ഫ്രീ കിക്ക്. ഗോളിയുടെ കയ്യില്‍ കുടുങ്ങിയെന്ന് കരുതിയ പന്ത് ഗോള്‍ വലയില്‍ തന്നെയായിരുന്നു പതിച്ചത്. വിജയ ഗോള്‍ നേടിയ ഹ്യൂം ആണ് കളിയിലെ താരം.

സെമിഫൈനലിലെത്താന്‍ കേരളത്തിന് പൂനെയെ തോല്‍പിച്ചാല്‍ മാത്രം മതിയായിരുന്നില്ല. ചെന്നൈ-ഡല്‍ഹി മത്സരത്തില്‍ ഡല്‍ഹി ജയിക്കാതിരിക്കുകയും കൂടി വേണമായിരുന്നു. അവിടേയും ഭാഗ്യം തുണച്ചു. രണ്ട് ഗോളുകള്‍ വീതം നേടിയെങ്കിലും ചെന്നൈ-ഡല്‍ഹി മത്സരം സമനിലയില്‍ കലാശിച്ചു.

ഈ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് കേരളം പൂനെക്കെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ ഈ കളിയും കൊണ്ട് സെമി കടമ്പ കടക്കാമെന്ന് കേരളം പ്രതീക്ഷിക്കാതിരിക്കുന്നതാവും നല്ലത്.

നിലവില്‍ കേരളം പോയന്റ് നിലയില്‍ മൂന്നാമതാണ്. ചെന്നൈയിന്‍ എഫ്‌സിയും, എഫ്‌സി ഗോവയും ആണ് കേരളത്തിനൊപ്പം സെമി ഉറപ്പിച്ച ടീമുകള്‍. നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. അതില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടാല്‍ ഒരു പക്ഷേ ഡല്‍ഹി ഡൈനമോസിന് സെമിയിലെത്താന്‍ കഴിഞ്ഞേക്കും.

Story first published: Tuesday, December 9, 2014, 22:16 [IST]
Other articles published on Dec 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+