സച്ചിനും കോപ്പലും ആ 11 പേരും കപ്പലുണ്ടാക്കി.. കമന്റേറ്റര്‍ ഷൈജുവണ്ണന് ട്രോളുകള്‍ കൊണ്ട് പൂമരം!!!
മലയാളികളുടെ സന്തോഷ് പണ്ഡിറ്റാണ് എന്ന് വരെ വിമര്‍ശകര്‍ അയാളെക്കുറിച്ച് പറയും. എന്നാലോ ഇയാളുടെ കമന്ററി കേള്‍ക്കാന്‍ വേണ്ടി മാത്രം ഏഷ്യാനെറ്റ് മൂവിസില്‍ തന്നെ ഐ എസ് എല്ലില്‍ കേരളത്തിന്റെ കളി കാണുകയും ചെയ്യും. ഈ ഐ എസ് എല്‍ കമന്റേറ്ററുടെ പേരാണ് ഷൈജു ദാമോദരന്‍. ഒപ്പമിരിക്കുന്ന പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ജോപോള്‍ അഞ്ചേരിയെ വരെ നിഷ്പ്രഭനാക്കിയാണ് കമന്ററി ബോക്‌സില്‍ ഷൈജുവിന്റെ കളി.
Read Also: വെറും 42കളി, 23 തവണ 5 വിക്കറ്റ്.. മുപ്പതാം വയസ്സിൽ കപില്‍ദേവിനൊപ്പം! അശ്വിന്‍ മനുഷ്യനോ കംപ്യൂട്ടറോ?
പിസ്ത സുമാക്കിറാക്കിയ, കണ്ണുചിമ്മാണ്ട് കാത്തിരുന്ന ഗോള്‍ എന്നിങ്ങനെ ഷൈജുവിന്റെ മാത്രം നമ്പരുകള്‍ ഒരുപാടുണ്ട്. ആവേശക്കളി നടന്ന സെമിഫൈനലില്‍ ഡല്‍ഹിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ എത്തിയപ്പോള്‍ ഷൈജുവിന് ഓര്‍മ വന്നത് ഞാനും ഞാനുമെന്റോളും ആ നാല്‍പ്പത് പേരും എന്ന പൂമരം ഫെയിം പാട്ടാണ്.. ഉപമ കേട്ട് പങ്കായം പൊക്കി വീക്കാന്‍ തോന്നിയവര്‍ ഷൈജുവിനെ ട്രോള്‍ ചെയ്ത് ഒരു കപ്പല് തന്നെയുണ്ടാക്കി.. ഇതാ കാണൂ ആ അക്രമം.

എന്തൊരു അഴക് എന്തൊരു ഭംഗി
സച്ചിനും കോപ്പേലും ആ 11 പേരും ചേര്‍ന്ന് പ്രതീക്ഷകളുടെ പൂമരം കൊണ്ട് ഒരു കപ്പല്‍ ഉണ്ടാക്കിയിരിക്കുന്നു... ആ കപ്പലില്‍ കയറി കൊച്ചിയിലേക്ക് ഫൈനല്‍ കളിക്കാന്‍ പോകുന്നു.... അവസാനം ഒരു ഷിറ്റ് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി.

കമന്ററി തന്നെ
പണ്ടൊക്കെ മലയാളം കമന്ററി വെറുത്തിരുന്നവര്‍ പോലും ഷൈജു അണ്ണന്റെ കമന്ററി കാരണം കളി കാണുന്നു എന്നതാണ് സത്യകഥ.

ഷൈജു അണ്ണന്റെ ക്ലാസ്
ഷൈജു ദാമോദരന്‍ കമന്ററിക്ക് പകരം മലയാളം ക്ലാസാണ് എടുത്തിരുന്നതെങ്കിലോ.. മഞ്ഞക്കുപ്പായക്കാരെ നോക്കി ആരാധകര്‍ പറയുന്നു എന്തൊരു അഴക് എന്തൊരു ഭംഗി..

ശരിക്കും ഗോളിയാണല്ലേ
ഡല്‍ഹിയുടെ കിക്ക് തടുത്ത ശേഷം സന്ദീപ് നന്തി.. അപ്പോ ശരിക്കും ഗോളിയാണ് അല്ലേ...

സെല്‍ഫിഷ് ജര്‍മന്‍
9 വയസ്സുള്ളപ്പോ ജര്‍മന്‍.. അമ്മയുണ്ടാക്കിയ ഉപ്പേരി ഒറ്റക്ക് തിന്നുന്നു.. കളിയില്‍ ഉടനീളം സെല്‍ഫിഷ് നീക്കങ്ങളായിരുന്നു ഇയാളുടേത്. അവസാനം പെനല്‍റ്റിയും കളഞ്ഞു.

കണ്ടവര്‍ക്ക് കളിക്കാനല്ല
ഞങ്ങള്‍ കൊച്ചിയില്‍ ഫൈനല്‍ വെച്ചതേ കണ്ടവന്മാര്‍ക്ക് വന്ന് കളിക്കാനല്ല.

ശ്വാസം മുട്ടി മരിച്ചേനെ
കളിക്കിടെ കമന്ററി പറഞ്ഞ് ഷൈജുവണ്ണന്‍ ശ്വാസം മുട്ടി മരിച്ചിരുന്നെങ്കിലോ.. അമ്മാതിരി കമന്ററി അല്ലേ

പൊത്തിക്കോ
ബ്ലാസ്‌റ്റേഴ്‌സ് കളി ജയിച്ചതും ആരാധകര്‍ ആദ്യം ചെയ്ത കാര്യം ചെവി പൊത്താലണത്രെ. ഇല്ലേല്‍ അണ്ണന്‍ ഇപ്പോ തുടങ്ങും.

ഫ്‌ലഡ് ലൈറ്റ്
ഡെല്‍ഹി ഡൈനാമോസിന്റെ താരങ്ങള്‍ പെനല്‍റ്റി ഷൂട്ടൗട്ട് എടുക്കാന്‍ വരുമ്പോള്‍ സ്‌റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റുകള്‍.

മുഖ്യമന്ത്രി രാജിവെക്കുക
ഐ എസ് എള്‍ കളി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കളിക്കിടെ മുഖ്യമന്ത്രി രാജിവെക്കുക എന്ന ബാനര്‍ കണ്ടപ്പോള്‍

ഈശ്വരാ ഒരു ബോള്‍
ഡെല്‍ഹി കളിക്കാര്‍ അടിച്ച പന്ത് കാണുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ്.. ഈശ്വരാ ഒരു ബോളല്ലേ ആ വരുന്നത്

10 പേരായിട്ട് ഇങ്ങനെ
വെറും പത്ത് പേരെ വെച്ച് കളിച്ചിട്ടും ഡല്‍ഹി കേരളത്തെ വിറപ്പിച്ചുകളഞ്ഞു. അവരെങ്ങാനും 11 പേര്‍ ഉണ്ടായിരുന്നെങ്കിലോ

ആരടിക്കും ഗോള്‍
വെല്‍ഫോഡേ ഒരു ഗോളടിക്കീന്‍. ആക്ഷന്‍ ഹീറോ അടിച്ചോളീന്‍. ബാഹു ബലി അടിക്കീന്‍

ദാറ്റ് ഈസ് മൈ ബോയ്
ഡല്‍ഹിയുടെ പെനല്‍റ്റി ഷൂട്ടൗട്ട് കണ്ട് ആകെ സന്തോഷിച്ചത് ലയണല്‍ മെസിയാണത്രെ

മലൂഡ അടിച്ച ബോള്‍
പെനല്‍റ്റി ഷൂട്ടൗട്ടില്‍ മലൂഡ അടിച്ച ബോള്‍ പോയത് ഇതാ ഇങ്ങനെയാണത്രെ....
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications