ഡല്‍ഹിയുടെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പൊട്ടിത്തെറി
ദില്ലി: ഹോം മാച്ചുകള്‍ വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പിഴച്ചിരുന്നു. എന്നാല്‍ ആ പിഴവ് എവേ മാച്ചുകളില്‍ തീര്‍ക്കാനുള്ള കരുത്ത് കേരള ടീം കാണിച്ചു.
ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് കേരളം മുട്ടുകുത്തിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറാം സ്ഥാനത്ത് നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒറ്റ ജയം കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇനി മുന്നില്‍ കൊല്‍ക്കത്തയും ചെന്നൈയും മാത്രം. ജയം ഉറപ്പിച്ച മത്സരങ്ങള്‍ കൈവിട്ടുപോയില്ലായിരുന്നെങ്കില്‍ ലീഗിലെ ഒന്നാം സ്ഥാനം കേരളത്തിന് ഒരിക്കലും അപ്രാപ്യമാകുമായിരുന്നില്ല.

പകരക്കാരായി ഇറങ്ങിയ പെന്‍ ഓര്‍ജിയുടെ ബൂട്ടില്‍ നിന്നാണ് കേരളത്തിന്റെ വിജയ ഗോള്‍ പിറന്നത്. 60-ാം മിനിട്ടില്‍ പ്ലേ മേക്കര്‍ ഇയാന്‍ ഹ്യൂം എത്തിച്ച പന്ത് പെന്‍ ഓര്‍ജി സമര്‍ത്ഥമായി വലയിലാക്കുകയായിരുന്നു.
കളിയുടെ തുടക്കം വിരസമായ സമനിലയിലേക്ക് നീങ്ങുന്ന സൂചനയാണ് നല്‍കിയത്. സ്വന്തം ഗ്രൗണ്ടില്‍ ഡല്‍ഹി ഡൈനാമോസ് പതറി കളിച്ചപ്പോള്‍, ഹോം മാച്ചുകള്‍ കഴിഞ്ഞതിന്റെ ആലസ്യം കേരള ബ്ലാസ്‌റ്റേഴ്‌സിലും പ്രകടമായിരുന്നു. എന്നാല്‍ കളി രണ്ടാം പകുതിയിലെത്തിയപ്പോള്‍ സ്ഥിതിമാറി. ഇരു ടീമുകളും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു.
ലീഗില്‍ ഒന്പത് മത്സരങ്ങള്‍ കളിച്ച രണ്ട് ടീമുകളേ ഉള്ളൂ. കേരളവും ദില്ലിയും ആണത്. ഒമ്പത് കളികളില്‍ ഒരു വിജയം മാത്രം നേടിയ ഡല്‍ഹി ടീം പോയന്റ് നിലയില്‍ ഏറ്റവും താഴെയാണ്. മൂന്ന് ജയം, മൂന്ന് സമനില, മൂന്ന് തോല്‍വി എന്നിങ്ങനെയാണ് കേരളത്തിന്റെ കണക്ക്. ഒമ്പത് കളികളില്‍ നിന്ന് കേരളത്തിന് 12 പോയന്റുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications