Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ചരിത്രമെഴുതി ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിനെ തട്ടകത്തില്‍ തകര്‍ത്തു; പ്ലേ ഓഫ് പ്രതീക്ഷ കാത്തു

ചെന്നൈ: ഐഎസ്എല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. 3-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ചെന്നൈയിന്റെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടുന്നത് ഇതാദ്യമായാണ്. 10 പേരായി ചുരുങ്ങിയ ചെന്നൈയിന് മുകളില്‍ സര്‍വാധിപത്യ ജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

4-3-2-1 ഫോര്‍മേഷനിലിറങ്ങിയ ചെന്നൈയിന്‍ എഫ്‌സിയെ 4-2-3-1 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. കഴിഞ്ഞ മത്സരങ്ങളെക്കാള്‍ ആധിപത്യം കാട്ടുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ മികച്ച നീക്കങ്ങളാണ് ചെന്നൈയിന്റെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. മൂന്നാം മിനുട്ടില്‍ത്തന്നെ ചെന്നൈയിന്റെ നെഞ്ചിലേക്ക് ആണി അടിച്ച് ബ്ലാസ്റ്റേഴ്‌സ് വലകുലുക്കി. ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലഭിച്ച പന്തിനെ ജിമിനസ് വലയിലെത്തിക്കുകയായിരുന്നു. തുടക്കത്തിലേ ലഭിച്ച ആധിപത്യം ബ്ലാസ്റ്റേഴ്‌സിന് മാനസികമായ മുന്‍തൂക്കം നല്‍കി.

ആറാം മിനുട്ടിലും ഒമ്പതാം മിനുട്ടിലും ചെന്നൈയിന്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇതെല്ലാം തടുത്തു. 12ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ജിമിനെസിലേക്ക് പന്തെത്തിയെങ്കിലും ഫിനിഷിങ്ങിലേക്കെത്തിക്കാന്‍ താരത്തിനായി. ചെന്നൈയിന്‍ ഗോളി നവാസിനെ മറികടക്കാന്‍ ജിമിനെസിന് സാധിക്കാതെ പോയി. 17ാം മിനുട്ടില്‍ ചെന്നൈയിന്റെ ഗോളെന്നുറപ്പിച്ച അവസരം ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ മികവിന് മുന്നില്‍ തടുക്കപ്പെട്ടു.

ത്രോയിലൂടെ ലഭിച്ച പന്തിനെ ഹെഡ്ഡറിലൂടെ ജോര്‍ദാന്‍ ഗില്ലിലേക്. ഈ മുന്നേറ്റത്തിനൊടുവില്‍ ചെന്നൈയിന് അനുകൂലമായി ഫ്രീകിക്ക്. ഷീല്‍ഡ്‌സ് എടുത്ത ഫ്രീകിക്ക് എഡ്വേര്‍ഡ്‌സ് പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും സച്ചിന്‍ സുരേഷ് മനോഹരമായി സേവ് ഗോള്‍ നിഷേധിച്ചു. പോരാട്ടം ആക്രമണോത്സകമായതോടെ മത്സരം ആവേശകരമായി. 33ാം മിനുട്ടില്‍ ലോങ് ബോളുകളിലൂടെ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ പ്രതിരോധം വെല്ലുവിളി തീര്‍ത്തു. 37ാം മിനുട്ടില്‍ ചെന്നൈയിന് ഇരുട്ടടിയാണ് ചുവപ്പുകാര്‍ഡ് കണ്ട് വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ പുറത്തായി.

ബ്ലാസ്റ്റേഴ്‌സിന്റെ ഡ്രിനിച്ചിനെ തള്ളിവീഴ്ത്തിയതിനാണ് ചെന്നൈയിന്‍ സ്‌ട്രൈക്കര്‍ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഇതോടെ ചെന്നൈയിന്‍ 10 പേരായി ചുരുങ്ങി. ചെന്നൈയിന്റെ ദൗര്‍ബല്യം നന്നായി മുതലാക്കിയ ബ്ലാസ്‌റ്റേഴ്‌സ് എക്‌സ്ട്രാ ടൈമില്‍ ലീഡുയര്‍ത്തി. പെപ്രാഹ് ലൂണക്ക് നല്‍കിയ പാസ് വലത് വശത്ത് നിന്ന കൊറോവിന് നല്‍കി. താരത്തിന്റെ ഷോട്ടിന്റെ പോസ്റ്റിന് ഇടത് കോര്‍ണറിലേക്ക്. ഇതോടെ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ ആധിപത്യം ബ്ലാസ്റ്റേഴ്‌സിന്.

isl

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമാണ് കണ്ടത്. 51ാം മിനുട്ടില്‍ ലോങ് ബോളിലൂടെ ലഭിച്ച പന്തിനെ നേരിട്ട് വലയിലേക്കെത്തിക്കാന്‍ പെപ്രാഹിന്റെ ശ്രമം. എന്നാല്‍ താരത്തിന്റെ ഷോട്ട് തടുക്കപ്പെട്ടു. ലൂണ കോര്‍ണറെടുത്തെങ്കിലും ഇതും ലക്ഷ്യത്തിലേക്കെത്തിയില്ല. 57ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോള്‍ നേടി. ചെന്നൈയിന്റെ വിടവിലൂടെ ലൂണയിലേക്ക് ലോങ് പാസ്. കൃത്യമായി പന്ത് പിടിച്ചെടുത്ത ലൂണ പെപ്രാഹിന് പാസ് നല്‍കി. ഹാഫ് വോളിയിലൂടെ പെപ്രാഹ് പന്ത് പോസ്റ്റിലാക്കി.

ചെന്നൈയിന്റെ തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മനോഹര പ്രകടനമാണ് കാണാനായത്. 63ാം മിനുട്ടില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ കോര്‍ണര്‍. ബോക്‌സിലേക്കെത്തിയ പന്തിനെ ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് തട്ടിയകറ്റി രക്ഷിച്ചു. 68ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 74ാം മിനുട്ടില്‍ ചെന്നൈയിന്റെ ഇര്‍ഫാന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും കാല്‍ വഴുതി സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി. 80ാം മിനുട്ടില്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക്.

പക്ഷെ നോഹയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയി. 89ാം മിനുട്ടില്‍ വിബിന്റെ നേരിട്ടുള്ള ഷോട്ട് ചെന്നൈയിന്‍ ഗോളി തടുത്തു. 90ാം മിനുട്ടില്‍ ചെന്നൈയിന്‍ ഒരു ഗോള്‍ മടക്കി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് വിന്‍സി ബറീറ്റോയാണ് ചെന്നൈയിനായി വല കുലുക്കിയത്. 93ാം മിനുട്ടിലെ നോഹയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയി. പിന്നാലെ നായകന്‍ ലൂണയും നോഹയും തമ്മില്‍ അപ്രതീക്ഷിതമായി വാക്കേറ്റമുണ്ടായത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന് ജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം

Story first published: Thursday, January 30, 2025, 21:34 [IST]
Other articles published on Jan 30, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+