Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം സ്ഥാനം പിടിക്കാന്‍ സച്ചിന്റെ കുട്ടികള്‍, അവസാന ഏവേ മാച്ച് ഗോവയില്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ പോയന്റ് നിലയില്‍ മൂന്നാമതെത്താനും കേരള ടീമിന് കഴിഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന എവേ മത്സരമാണ് നവംബര്‍ 26 ന് ഗോവയില്‍ നടക്കുന്നത്. എഫ്‌സി ഗോവക്കെതിരെയുള്ള മത്സരം ജയിച്ചാല്‍ കേരളം പോയന്റ് നിലയില്‍ രണ്ടാമതെത്തും.

Kerala Blasters

ഈ മത്സരത്തിലെ വിജയം കേരളത്തിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇതില്‍ ജയിച്ചാല്‍ പിന്നെ ശേഷിക്കുന്നത് മൂന്ന് ഹോം മാച്ചുകളാണ്. ഹോം മത്സരങ്ങളില്‍ ഒന്നില്‍ പോലും പരാജയം രുചിക്കേണ്ടി വന്നിട്ടില്ലെന്ന ആത്മവിശ്വാസം കേരളത്തിനുണ്ട്.

നിലവില്‍ കേരളത്തിന് തൊട്ടുതാഴെ നാലാമതാണ് ഗോവയുടെ സ്ഥാനം. കേരളത്തെ പോലെ തന്നെ ആയിരുന്നു ഗോവയുടെ തിരിച്ചുവരവും. ബ്രസീലിയന്‍ ഇതിഹാസം സീക്കോ ആണ് ഗോവയുടെ പരിശീലകന്‍. കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തിന് പകരം ചോദിക്കാനാണ് ഗോവ കാത്തിരിക്കുന്നത്. ഈ കളി ഗോവ ജയിച്ചാല്‍ പോയന്റ് നിലയില്‍ കേരളവും ഗോവയും തുല്യരാകും.

അവസാന എവേ മത്സരത്തില്‍ തോറ്റുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്യു താരം ഡെവിഡ് ജയിംസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതുകൊണ്ട് തന്നെ ഒരു സമനിലക്ക് കളമൊരുങ്ങുമോ എന്ന് ആരാധകര്‍ സംശയിക്കുന്നുണ്ട്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ ഇറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്താണ് ഡേവിഡ് ജയിംസ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

പോയന്റ് നിലയില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. 10 കളികളില്‍ നിന്നായി അവര്‍ക്ക് 19 പോയന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് 16 പോയന്റുകളാണ് ഉള്ളത്. കേരളത്തിന് 15 പോയന്റും.

Story first published: Wednesday, November 26, 2014, 16:03 [IST]
Other articles published on Nov 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+