Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; മുംബൈയെ വീഴ്ത്തി ജംഷദ്പൂര്‍ പ്ലേ ഓഫിനരികെ

ജംഷദ്പൂര്‍: ഐഎസ്എല്‍ ഫുട്‌ബോളില്‍ ജംഷദ്പൂര്‍ എഫ്‌സി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് ജംഷദ്പൂര്‍ മുന്നേറിയത്. ജയത്തോടെ 15 മത്സരങ്ങളില്‍നിന്നും 23 പോയന്റോടെ ടീം അഞ്ചാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍നിന്നും മുംബൈയ്ക്ക് 27 പോയന്റുണ്ട്. ഒന്നാം സ്ഥാനത്തുള്ള ബെംഗളുരു എഫ്‌സിക്ക് തൊട്ടു താഴെയാണ് മുംബൈ.
ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ടുതിര്‍ത്ത രോഹിത് ശര്‍മയ്ക്ക് വീണ്ടും ലോക റെക്കോര്‍ഡ്
ഹോം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ കളിച്ച ജംഷദ്പൂരിനായിരുന്നു കളിയില്‍ മേധാവിത്വം. മുന്നേറ്റ നിരയുടെ ലക്ഷ്യബോധമില്ലായ്മയാണ് അവരെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍നിന്നും അകറ്റി നിര്‍ത്തിയത്. പന്തടക്കത്തിലും പാസിങ്ങിലും അവര്‍ സന്ദര്‍ശകരേക്കാള്‍ ഏറെ മുന്നിട്ടുനിന്നു. മത്സരത്തിന്റെ 80-ാം മിനിറ്റില്‍ മെമോ ടീമിന്റെ വിജയഗോള്‍ നേടി.

jamshedpur

ഫ്രീകിക്കില്‍നിന്നായിരുന്നു മെമോയുടെ ഗോള്‍. മുംബൈ ഗോള്‍കീപ്പര്‍ പന്ത് കുത്തിയകറ്റിയെങ്കിലും തകര്‍പ്പന്‍ ഒരു ഹെഡ്ഡറിലൂടെ മെമോ പന്ത് വലയ്ക്കകത്താക്കുകയായിരുന്നു. പന്ത് ക്ലിയര്‍ ചെയ്യാനായി സ്ഥാനം മാറിയ ഗോള്‍കീപ്പര്‍ പൊസിഷനിലെത്താന്‍ വൈകിയതാണ് ഗോളിനിടയാക്കിയത്. ഗോള്‍ വീണശേഷം ഇരു ടീമുകള്‍ക്കും ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.

Story first published: Saturday, February 9, 2019, 9:54 [IST]
Other articles published on Feb 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+