ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ടുതിര്‍ത്ത രോഹിത് ശര്‍മയ്ക്ക് വീണ്ടും ലോക റെക്കോര്‍ഡ്
ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ലോക റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് രോഹിത്തിന് സ്വന്തമായത്. പാക്കിസ്ഥാന്‍ താരം ഷൊയബ് മാലിക്കിനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും രോഹിത് മറികടന്നു. ടി20യില്‍ 100 സിക്‌സറുകളും മത്സരത്തില്‍ രോഹിത് സ്വന്തമാക്കി.
ഓക്ക്‌ലന്‍ഡിലെ മത്സരത്തിനിറങ്ങുന്നതിന് മുന്‍പ് 35 റണ്‍സായിരുന്നു രോഹിത്തിന് വേണ്ടിയിരുന്നത്. 92 മത്സരങ്ങള്‍ കളിച്ച രോഹിത് 2288 റണ്‍സ് നേടി. ടി20യില്‍ 2007ല്‍ അരങ്ങേറ്റം കുറിച്ച താരം 4 സെഞ്ച്വറികളും 16 അര്‍ധശതകങ്ങളും നേടിയിട്ടുണ്ട്. 118 ആണ് ഉയര്‍ന്ന സ്‌കോര്‍. രോഹിത്തിന്റെ നേട്ടത്തോടെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും കൂടുതല്‍ റണ്‍സ് നേടിയവര്‍ ഇന്ത്യന്‍ കളിക്കാരായി. ഏകദിനത്തിലും ടെസ്റ്റിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്.

രോഹിത്തിന്റെ ഏകദിന സ്‌കോര്‍
ഏകദിന ക്രിക്കറ്റിലും രോഹിത് വമ്പന്‍ സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ മറ്റൊരുതാരമില്ല. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും രോഹിത്തിന്റെ പേരിലാണ്. 201 മത്സരങ്ങളില്‍നിന്നും ഇതുവരെ 7808 റണ്‍സ് സ്വന്തമാക്കി. 27 ടെസ്റ്റുകള്‍ കളിച്ച താരം 3 ശതകങ്ങള്‍ ഉള്‍പ്പെടെ 1585 റണ്‍സും നേടിയിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരെ ജയം
രോഹിത്തിന്റെ മികവിലാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. രോഹിത് 29 പന്തില്‍ 50 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 എന്ന വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിലാണ് മറികടന്നത്. രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു. മൂന്നാമനായിറങ്ങിയ ഋഷഭ് പന്ത് 28 പന്തില്‍ നിന്നും 36 റണ്‍സെടുത്തു. വിജയ് ശങ്കര്‍ 14 റണ്‍സെടുത്തപ്പോള്‍ ധോണി 20 റണ്‍സും സ്വന്തമാക്കി.

പരമ്പരയില്‍ ഒപ്പത്തിനൊപ്പം
ജയത്തോടെ ഇന്ത്യ മൂന്നു മത്സര പരമ്പരയില്‍ 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ന്യൂസിലന്‍ഡില്‍ ഇന്ത്യ ആദ്യമായാണ് ഒരു ടി20 മത്സരം ജയിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ആതിഥേയര്‍ മാന്യമായ സ്‌കോര്‍ കണ്ടെത്തിയത്. ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 36 പന്തില്‍ 42 റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications