Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL : ഒറ്റ ഗോളില്‍ വീഴ്ത്തി ജംഷഡ്പൂര്‍, നോര്‍ത്ത് ഈസ്റ്റിന് നാലാം തോല്‍വി

1

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0ന് തോല്‍പ്പിച്ച് ജംഷഡ്പൂര്‍ എഫ്‌സി. തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ ആധിപത്യം പുലര്‍ത്തി തന്നെയാണ് ജംഷഡ്പൂര്‍ ജയം നേടിയത്. 4-4-2 ഫോര്‍മേഷനിലായിരുന്നു ജംഷഡ്പൂര്‍ ബൂട്ടണിഞ്ഞത്. അതേ സമയം 5-3-2 ഫോര്‍മേഷനിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ജംഷഡ്പൂരിനായി.

31ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹാര്‍ട്ട്‌ലിയാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടിയത്. സിറിനോ പ്രിയോറിയുടെ കോര്‍ണറിനെ ഹാര്‍ട്ട്‌ലി വലയിലെത്തിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമങ്ങളെയെല്ലാം കൃത്യമായി തടുക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷ് ജംഷഡ്പൂരിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

1

രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും മാറ്റങ്ങളോടെ ലക്ഷ്യത്തിനായി ശ്രമം നടത്തിയെങ്കിലും ഗോള്‍ അകന്ന് നിന്നു. 48നെതിരേ 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. എട്ടിനെതിരേ 12 ഗോള്‍ശ്രമവും ജംഷഡ്പൂര്‍ നടത്തിയപ്പോള്‍ ഒന്ന് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. സീസണിലെ ജംഷഡ്പൂരിന്റെ ആദ്യ ജയമാണിത്.

1

3 മത്സരത്തില്‍ നിന്ന് ഓരോ തോല്‍വിയും ജയവും സമനിലയും നേടിയ ജംഷഡ്പൂര്‍ എഫ്‌സി നാല് പോയിന്റോടെ ആറാം സ്ഥാനത്താണ്. തുടര്‍ച്ചയായി നാലാം തോല്‍വി വഴങ്ങിയ നോര്‍ത്ത് ഈസ്റ്റാണ് അവസാന സ്ഥാനത്ത്. നാല് മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ഹൈദരാബാദാണ് പട്ടികയില്‍ തലപ്പത്ത്. നാല് മത്സരത്തില്‍ നിന്ന് ഒരു ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്താണ്.

Story first published: Sunday, October 30, 2022, 22:51 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+