ISL : ബംഗളൂരുവിനെ വീഴ്ത്തി ഹൈദരാബാദ്, സമനില പങ്കിട്ട് ജംഷഡ്പൂരും മുംബൈയും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരങ്ങള്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ്‌സി വീഴ്ത്തിയപ്പോള്‍ ജംഷഡ്പൂര്‍ എഫ്‌സി-മുംബൈ സിറ്റി എഫ്‌സി മത്സരം 1-1 സമനിലയിലും അവസാനിച്ചു. മുംബൈയും ജംഷഡ്പൂരും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സമനില പങ്കിട്ടത്. 64 ശതമാനം പന്തടക്കത്തിലും 7നെതിരേ 11 ഗോള്‍ ശ്രമത്തിലും മുംബൈ മുന്നിട്ട് നിന്നെങ്കിലും വിജയത്തിലേക്കെത്താനായില്ല.
4-3-3 ഫോര്‍മേഷനില്‍ ബൂട്ടണിഞ്ഞ മുംബൈ സിറ്റി എഫ്‌സിയെ 4-4-2 ഫോര്‍മേഷനിലാണ് ജംഷഡ്പൂര്‍ നേരിട്ടത്. ആദ്യം സ്‌കോര്‍ബോര്‍ഡ് തുറന്നത് മുംബൈയായിരുന്നു. എട്ടാം മിനുട്ടില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ പാസില്‍ നിന്ന് ചങ്‌തെയാണ് മുംബൈക്കായി വലകുലുക്കിയത്. എന്നാല്‍ ആദ്യ ഗോളിന്റെ ആവേശം തീരും മുമ്പെ ജംഷഡ്പൂര്‍ ഗോള്‍ മടക്കി. 12ാം മിനുട്ടില്‍ സോയറുടെ അസിസ്റ്റിലൂടെ ചുക്കൗവാണ് ജംഷഡ്പൂരിനായി വലകുലുക്കിയത്.

ആദ്യ പകുതി സമനിലയോടെ പിരിഞ്ഞ ഇരു ടീമും രണ്ടാം പകുതിയിലും മികവ് തുടര്‍ന്നെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ ഇരു കൂട്ടര്‍ക്കുമായില്ല. 22 ഫൗളുകള്‍ പിറന്ന മത്സരത്തില്‍ ഒന്നിലധികം തവണ താരങ്ങള്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. 2 സമനിലയും 1 ജയവുമായി 5 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തും ഒരു സമനിലയും തോല്‍വിയുമടക്കം 1 പോയിന്റുള്ള ജംഷഡ്പൂര്‍ 10ാം സ്ഥാനത്തുമാണ്.

അതേ സമയം ബംഗളൂരു എഫ്‌സിയെ ഞെട്ടിപ്പിച്ചാണ് ഹൈദരാബാദ് വിജയം നേടിയെടുത്തത്. 4-2-3-1 ഫോര്‍മേഷനില്‍ ഹൈദരാബാദ് ഇറങ്ങിയപ്പോള്‍ 3-4-1-2 ഫോര്‍മേഷനിലാണ് ബംഗളൂരു ബൂട്ടുകെട്ടിയത്. തുടക്കം മുതല്‍ ആധിപത്യം കാട്ടിയ ഹൈദരാബാദ് വിജയഗോള്‍ നേടിയത് 83ാം മിനുട്ടിലാണ്. ബര്‍ത്തലോമു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി വലകുലുക്കിയത്. 56 ശതമാനം പന്തടക്കത്തിലും 4നെതിരേ 14 ഗോള്‍ശ്രമത്തിലും ഹൈദരാബാദ് ആധിപത്യം പുലര്‍ത്തി.

3 മത്സരത്തില്‍ നിന്ന് 2 ജയവും 1 സമനിലയുമടക്കം 7 പോയിന്റുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 3 മത്സരത്തില്‍ നിന്ന് ഓരോ ജയവും തോല്‍വിയും സമനിലയുമുള്ള ബംഗളൂരു നാല് പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications