Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: നാണംകെട്ട് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്, പഞ്ചാബിനോട് തോറ്റു; കളി കൈവിട്ടത് അവസാന സമയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനോട് 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. അവസാന സമയത്തെ കടുത്ത പോരാട്ടത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പഞ്ചാബ് നാണംകെടുത്തുകയായിരുന്നു.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ പഞ്ചാബിനെ അതേ ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിട്ടത്. രണ്ടാം മിനുട്ടില്‍ത്തന്നെ പഞ്ചാബ് ടീം ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. വിനിത് റായ് ലോങ് റേഞ്ചിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റില്‍ നിന്ന് വളരെ അകന്ന് കടന്ന് പോയി. 10ാം മിനുട്ടില്‍ രാഹുല്‍ കെപി നല്‍കിയ ത്രോ ബോളില്‍ നിന്ന് മികച്ച ക്രോസ് ബോക്‌സിലേക്കെത്തിയെങ്കിലും പ്രതിരോധ നിര തടുത്തു. 12ാം മിനുട്ടില്‍ രാഹുല്‍ കെ പി ലോങ് ഷോട്ട് തൊടുത്തെങ്കിലും തടുക്കപ്പെട്ടു.

isl kerala blasters

റീബൗണ്ടായ പന്തിനെ മുഹമ്മദ് എയ്മന്‍ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും പ്രതീക്ഷിച്ച ശക്തി ഇല്ലായിരുന്നു. ഇതോടെ പഞ്ചാബ് ഗോളി രവി കുമാര്‍ അനായാസം പന്ത് സേവ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റങ്ങളാണ് ആദ്യ സമയങ്ങളില്‍ കണ്ടത്. പന്തടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ട് നിന്നപ്പോള്‍ പഞ്ചാബാണ് ആക്രമണത്തില്‍ ഒരുപടി മുന്നിട്ട് നിന്നത്. രണ്ട് ടീമുകളും അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഗോളിലേക്കെത്താന്‍ ഇരു ടീമിനും സാധിക്കാതെ പോയി.

27ാം മിനുട്ടില്‍ പഞ്ചാബ് താരം ഫിലിപ്പ് മ്രാസ്‌ലാക്ക് കോര്‍ണറില്‍ നിന്ന് ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനില പങ്കിട്ടാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ 58% ബ്ലാസ്റ്റേഴ്‌സ് പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ ഒന്നിനെതിരേ അഞ്ച് ഗോള്‍ശ്രമത്തോടെ പഞ്ചാബാണ് ആക്രമണത്തില്‍ മിന്നിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. 49ാം മിനുട്ടില്‍ നോഹ് ജിമിനെസിനെ ലക്ഷ്യമിട്ട് ബോക്‌സിലേക്ക് ക്രോസ് നല്‍കി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിര താരത്തിന്റെ ശ്രമത്തെ പഞ്ചാബ് പ്രതിരോധം തടുത്തു. 54ാം മിനുട്ടില്‍ കോയിഫിന്റെ ലോങ് ഷോട്ട് പഞ്ചാബ് ഗോളി സേവ് ചെയ്തു. 71ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ മാറ്റങ്ങള്‍ വരുത്തി.

ആക്രമണത്തോടൊപ്പം ഇരു ടീമിന്റേയും പ്രതിരോധം ശക്തമായി നിലകൊണ്ടതോടെ ഗോള്‍ പിറക്കാന്‍ പ്രയാസപ്പെട്ടു. എന്നാല്‍ 85ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് പഞ്ചാബ് ലീഡെടുത്തു. ബോക്‌സിനുള്ളില്‍ പഞ്ചാബിന്റെ ലിയോന്‍ അഗസ്റ്റിന്‍ ഫൗള്‍ ചെയ്തതിനാണ് പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ലൂക്കാ മാജ്‌സെന്നിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിനെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍. ഇതോടെ അവസാന സമയത്ത് പഞ്ചാബ് മുന്നില്‍.

തട്ടകത്തില്‍ ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കാന്‍ പൊരുതിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം പാഴായില്ല. 92ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. വലത് വശത്തുനിന്ന് പ്രീതം കോട്ടല്‍ നല്‍കിയ ക്രോസ് പകരക്കാരനായെത്തിയ ജിമിനെസ് ഹെഡ്ഡറിലൂടെ വലിയിലെത്തിക്കുകയായിരുന്നു. അവസാന മിനുട്ടില്‍ പോരാട്ടം കടുത്തു. കടന്നാക്രമിച്ച് കളിച്ച പഞ്ചാബ് 95ാം മിനുട്ടില്‍ ലീഡെടുത്തു. ക്രൊയേഷ്യക്കാരനായ ഫിലിപ്പ് മ്രാസ്‌ലാക്കാണ് പഞ്ചാബിനായി വലകുലുക്കിയത്.

പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 2-1ന്റെ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ സീസണ്‍ ആരംഭിക്കേണ്ടി വന്നു എന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

Story first published: Sunday, September 15, 2024, 21:43 [IST]
Other articles published on Sep 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+