Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെനാല്‍റ്റി ഗോളാക്കി, ഗോവയ്ക്കു ജയം

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ച് എഫ്‌സി ഗോവ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. പെനാല്‍റ്റിയിലൂടെയാണ് ഗോവ രണ്ടു ഗോളുകളും കണ്ടെത്തിയത്. 64-ാം മിനിറ്റില്‍ ലിയോ മൗറയും 78-ാം മിനിറ്റില്‍ ജൊനാഥന്‍ ലൂക്കയുമാണ് ഗോവയ്ക്കായി വലകുലുക്കിയത്.

ഗോള്‍ ഒഴിഞ്ഞു നിന്ന ആദ്യ പകുതിക്കു ശേഷം ഇരു ടീമുകളും ആക്രമണം ശക്തിപ്പെടുത്തി. ബോക്‌സിനകത്തേക്ക് പന്തുമായി മുന്നേറിയ റാഫേല്‍ കൊയ്‌ലോയെ ചെന്നൈയിന്‍ ഡിഫന്‍ഡര്‍ ബെര്‍നാഡ് മെന്‍ഡി ഫൗള്‍ ചെയ്തതിനു പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച് മൗറ ഗൊവയ്ക്ക് ലീഡ് നേടിക്കൊടുത്തു.

FC GOA

ആസൂത്രിതമായി നടപ്പിലാക്കിയ മറ്റൊരു മുന്നേറ്റത്തിന്റെ ഫലമായാണ് ഗോവയ്ക്ക് രണ്ടാം പെനാല്‍റ്റി ലഭിച്ചത്. ബോക്‌സിനകത്തുവച്ച് കൊയ്‌ലോയുടെ വലയെ ലക്ഷ്യമാക്കിയുള്ള ഷോട്ട് മൊഹ്‌റാജുദ്ദീന്‍ വാഡുവിന്റെ കയ്യില്‍ തട്ടിയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. പിഴവൊന്നും കൂടാതെ പന്ത് വലയിലെത്തിച്ച് ജൊനാഥന്‍ ലൂക്ക ഗോവയ്ക്ക് രണ്ട് ഗോളിന്റെ ലീഡ് സമ്മാനിച്ചു.

പിന്നീട് ഗോള്‍ മടക്കാന്‍ ചെന്നൈ കിണഞ്ഞു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സ്വന്തം തട്ടകത്ത് നടന്ന മത്സരം ജയിക്കാന്‍ കഴിയാതിരുന്നതോടെ പോയന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ്‌സി ഒരു സ്ഥാനം താഴോട്ടിറങ്ങി ആഞ്ചാമതായി.

ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തായിരുന്ന ഗോവ എട്ട് കളികളില്‍ നിന്നും 14 പോയന്റോടെയാണ് പുണെയെ പിന്തള്ളി ഒന്നാമതെത്തിയത്.

Story first published: Friday, November 6, 2015, 11:39 [IST]
Other articles published on Nov 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+