Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചീത്തപ്പേര് തീരുത്താനായില്ല; ഡെല്‍ഹി-നോര്‍ത്ത് ഈസ്റ്റ് ആവേശപ്പോരാട്ടം സമനിലയില്‍- ചിത്രങ്ങള്‍...

ദില്ലി: ഐഎസ്എല്‍ മൂന്നാ സീസണില്‍ ഡെല്‍ഹി ഡൈനാമോസിനോട് പൊരുതാനിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് വിജയമെന്നത് അനവാരിയാമായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഡെല്‍ഹിയോട് പരാജയപ്പെട്ടതിന്റെ ചീത്തപ്പേര് മാറ്റാനായി ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് വീറോടെ പൊരുതിയെങ്കിലും ആവേശപ്പോരാട്ടം സമനിലയില്‍ പിരിഞ്ഞു.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുല്യശക്തികള്‍ മൈതാനം നിറഞ്ഞ് കളിച്ചപ്പോള്‍ മത്സരം കൊഴുത്തു. ആവേശപ്പോരാട്ടത്തിനൊടുവില്‍ ഡെല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റും ഓരോ ഗോളൂകള്‍ വീതം നേടി സമനിലയില്‍ കളി അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണത്തിന് ഡെല്‍ഹി കനത്ത പ്രതിരോധം തീര്‍ത്ത് തിരിച്ചടിച്ചു. മുന്നേറ്റങ്ങള്‍ ഇങ്ങനെ...

മുന്നേറിയത് ഡെല്‍ഹി

മുന്നേറിയത് ഡെല്‍ഹി

വീറോടെ പൊരുതിയ നോര്‍ത്ത് ഈസ്റ്റിന് 38-ാം മിനിറ്റില്‍ ഡെല്‍ഹി കനത്തൊകരു പ്രഹരം നല്‍കി. ഇന്ത്യന്‍ താരം കീന്‍ ലൂയിസ് ആണ് ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിനെ വിറപ്പിച്ചത്.

ലീഡ് ഡെല്‍ഹിക്ക്

ലീഡ് ഡെല്‍ഹിക്ക്

ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെ നോര്‍ത്ത് ഈസ്റ്റ് മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ആദ്യ പകുതിയില്‍ പന്ത് ഡെല്‍ഹി ഡൈനോമോസിനൊപ്പമായിരുന്നു.

ഡെല്‍ഹിയെ ഞെട്ടിച്ച് ഗോള്‍

ഡെല്‍ഹിയെ ഞെട്ടിച്ച് ഗോള്‍

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. അല്‍ഫോരോ ആണ് ഗോള്‍ മടക്കിയത്.

അല്‍ഫോരോ

അല്‍ഫോരോ

നോര്‍ത്ത് ഈസ്റ്റിന്റെ സ്റ്റാര്‍ പ്ലയറാണ് അല്‍ഫാരോ. മൂന്നാം സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകളാണ് അല്‍ഫാരോ നേടിയത്.

നോര്‍ത്ത് ഈസ്റ്റ്

നോര്‍ത്ത് ഈസ്റ്റ്

എട്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട മത്സരത്തിനൊടുവില്‍ കളി സമനിലയില്‍ സമാപിച്ചു. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം പത്ത് പോയിന്റ് നേടി നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡല്‍ഹി മൂന്നാമതാണ്.

Story first published: Sunday, October 16, 2016, 10:04 [IST]
Other articles published on Oct 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+