
പേരില്‍ മാത്രമേയുള്ള വിനീത്. എതിരാളികളുടെ ഗോള്‍മുഖത്തെത്തിയാല്‍ സി കെ വിനീത് യാതൊരു ദയയും കാണിക്കില്ല. ഏത് ആംഗിളില്‍ നിന്ന് ഷോട്ടുതിര്‍ത്താലും ഗോള്‍ അതാണ് ഇപ്പോള്‍ വിനീതിന്റെ സ്ഥിതി.
ബംഗളൂരു എഫ്‌സിക്കൊപ്പം എഎഫ്‌സി കപ്പ് ഫൈനല്‍ കളിക്കാന്‍ പോയതിനാല്‍ ഐഎസ്എല്ലിലെ ആദ്യത്തെ ചില മല്‍സരങ്ങളില്‍ വിനീതിനെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചിരുന്നില്ല. ഇതോടെ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ആളെ വേണം എന്ന സ്ഥിതിയുണ്ടായി.
പക്ഷെ വിനീത് തിരിച്ചെത്തിയതോടെ ഈ കുറവ് നികത്തപ്പെട്ടു. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ചു ഗോളുകള്‍ നേടിയ വിനീത് ഇന്ത്യ ഗോള്‍സ്‌കോറര്‍മാരില്‍ ഒന്നാമതാണ്.

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വന്‍മതിലാണ് ഈ തടിമിടുക്കുള്ള ഡിഫന്റര്‍ സെഡ്രിക് ഹെങ്‌ബേര്‍ട്ട്. ഈ ഫ്രഞ്ച് താരത്തിന് വയസ്സ് 36 ആയെങ്കിലും തന്നേക്കാള്‍ പ്രായം കുറഞ്ഞ ചുറുചുറുക്കുള്ള യുവതാരങ്ങളെ അനായാസം പിടിച്ചുകെട്ടാനാവും.
കോര്‍ണര്‍ പോലുള്ള സെറ്റ് പീസുകളില്‍ തന്റെ ഉയരം മുതലെടുത്ത് ഹെഡ്ഡറിലൂടെ ഗോള്‍ നേടാനും ഹെങ്‌ബെര്‍ട്ടിന് മിടുക്കുണ്ട്. ഈ സീസണില്‍ വിജയകരമായി 38 ടാക്ലിങുകള്‍ നടത്തിയ ഹെങ്‌ബേര്‍ട്ട് എതിര്‍ ടീമുകള്‍ക്ക് ശരിക്കുമൊരു തലവേദനയാണ്.

90 മിനിറ്റും എണ്ണയിട്ട യന്ത്രംകണക്കെ കളിക്കളത്തില്‍ പറന്നുനടക്കുന്ന താരമാണ് മെഹ്താബ് ഹുസൈയ്ന്‍. കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ടീമിലെ നിറസാന്നിധ്യമായിരുന്ന മെഹ്താബ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെയും നട്ടെല്ലാണ്.
എതിരാളികളുടെ പക്കല്‍ നിന്ന് ഏതു വിധേനയും പന്ത് തട്ട് തട്ടിയെടുത്ത് അവരുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും സ്വന്തം ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഹുസൈന് ഒരേസമയം സാധിക്കും. സെമിയില്‍ ഡല്‍ഹിയുടെ മുന്‍ ചെല്‍സി സൂപ്പര്‍ താരം കൂടിയായ ഫ്‌ളോറെന്റ് മലൂദയെന്ന ബോംബിനെ ഏറെക്കുറെ നിര്‍വീര്യമാക്കിയതും അദ്ദേഹമാണ്.

മലയാളികള്‍ ഹ്യൂമേട്ടനെന്ന് ഓമനപ്പേരിട്ടുവിളിച്ച ഇയാന്‍ ഹ്യൂമിന്റെ പ്രകടനം ഫൈനലില്‍ കൊല്‍ക്കത്തയ്ക്കു നിര്‍ണായകമാവും. ആദ്യ സീസണില്‍ തങ്ങളെ കിരീടത്തിന് തൊട്ടരികില്‍ വരെയെത്തിച്ച് ഹ്യൂം ഇത്തവണ കിരീടം തങ്ങൡ നിന്നു തട്ടിപ്പറിക്കരുതേയെന്നാണ് ആരാധകരുടെ പ്രാര്‍ഥന.
ഈ സീസണില്‍ ഇതിനകം ഏഴു ഗോളുകള്‍ നേടിയ ഹ്യൂം ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്. 10 ഗോളുകളുമായി ഡല്‍ഹി ഡൈനാമോസിന്റെ മാര്‍സെലിഞ്ഞോയാണ് തലപ്പത്ത്.

യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമിലൂടെ ഉയര്‍ന്നു വന്ന സ്പാനിഷ് താരമാണ് കൊല്‍ക്കത്തയുടെ ബോര്‍യ ഫെര്‍ണാണ്ടസ്. പാസ് മാസ്റ്റര്‍ എന്നാണ് ഫെര്‍ണാണ്ടസിന് കൂടുതല്‍ യോജിക്കുന്ന പേര്.
കാരണം ഈ സീസണില്‍ ഫെര്‍ണാണ്ടസ് ഇതുവരെ പങ്കാളിയായ പാസുകള്‍ കേട്ടാല്‍ ഞെട്ടിപ്പോവും. 846 പാസുകളിലാണ് താരം പങ്കാളിയായത്. ടീമിന്റെ ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഈ താരത്തിന്റെ സാന്നിധ്യം നമുക്ക് കാണാം.

ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയെക്കുറിച്ച് കേട്ട ശേഷം ഒരുപക്ഷെ ഇതാദ്യമായാവും നമ്മള്‍ മറ്റൊരു ലാറയെക്കുറിച്ചറിയുന്നത്. കൊല്‍ക്കത്തയ്ക്കായി കളിക്കുന്ന ജാവി ലാറയെന്ന താരം ചില്ലറക്കാരനല്ല.
കൊല്‍ക്കത്തയുടെ മധ്യനിരയില്‍ എവിടെ നോക്കിയാലും മുടിനീട്ടിയ ഈ ചെമ്പന്‍ മുടിക്കാരനുണ്ടാവും. അളന്നുമുറിച്ച പാസുകള്‍ നല്‍കാനും തകര്‍പ്പന്‍ ഫ്രീകിക്കുകളിലൂടെ ഗോള്‍ നേടാനും ലാറ കേമനാണ്. സീസണില്‍ ഇതുവരെ 757 പാസുകളില്‍ താരം പങ്കാളിയായി്. സ്പാനിഷ് ടീം ഐബറിനു വേണ്ടി ലാറ നേരത്തേ കളിച്ചിട്ടുണ്ട്.


Click it and Unblock the Notifications














