For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊച്ചിയില്‍ വമ്പന്‍ സീനാണു മച്ചാനേ... അത്‌ലറ്റികൊ v/s 60000, ഫൈനലില്‍ സീന്‍ കോണ്‍ട്ര...

ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയെ നേരിടുന്നു. 60000ത്തോളം ബ്ലാസ്റ്റേഴസ് ആരാധകരുെ സാന്നിധ്യത്തില്‍ കേരളത്തെ ജയിക്കാന്‍ കൊല്‍ക്കത്തയ്ക്കാകുമോ ?

By Sreenath

കൊച്ചി: 60000ത്തോളം പേര്‍ക്കെതിരേ 11 പേര്‍ ഫുട്ബോള്‍ കളിക്കാനിറങ്ങിയാല്‍ എങ്ങിനെയിരിക്കും ? ഫലത്തില്‍ കൊച്ചിയില്‍ ഇന്ന് അതാണ് സംഭവിക്കാന്‍ പോകുന്നത്. കളത്തിലെ 11 പേര്‍ക്കു പുറമേ ഗ്യാലറിയിലെ 60000ത്തോളം പേരെക്കൂടി പരാജയപ്പെടുത്തിയാലേ അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക് രണ്ടാം ഐഎസ്എല്‍ കിരിടീം സ്വന്തമാക്കാനാകൂ....

ഐഎസ്എല്ലില്‍ മറ്റൊരു സ്റ്റേഡിയത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷത കൊച്ചിയ്ക്കുണ്ട്. ഇവിടെ ബ്ലാസറ്റേഴ്സ് കളിക്കുമ്പോള്‍ ഗ്യാലറിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മാത്രമേ ഉണ്ടാകൂ.... എതിരാളികള്‍ക്കു വേണ്ടി ആര്‍ത്തു വിളിക്കാന്‍ ആരും ഇങ്ങോട്ടു വരില്ല....

ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതു സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് രണ്ടു കല്‍പ്പിച്ച് ഇറങ്ങുമ്പോള്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍റേയും പിയേഴ്സന്‍റേയും കരുത്തിലാണ് കൊല്‍ക്കത്ത കൊച്ചിയില്‍ കലാശക്കളിക്കെത്തുന്നത്.

ആറായി, ഏഴാകുമോ ?

കൊച്ചിയില്‍ തുടര്‍ച്ചയായി ആറു വിജയങ്ങളാണു ബ്ലാസ്റ്റേഴ്സിന്‍റെ ഗ്രാഫ്. ഏഴാമത്തെ മത്സരം ഫൈനലാണ്. വിജയം ആവര്‍ത്തിയ്ക്കുക എന്നതില്‍ കുറ‍ഞ്ഞൊരു ലക്ഷ്യമില്ല. ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കു കാണിക്കാത്ത കൊമ്പന്മാര്‍ പക്ഷേ കൊച്ചിയില്‍ നാലു ഗോള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നതും ആശ്വാസമാണ്.

പ്രതീക്ഷ പന്ത്രണ്ടാമനില്‍

ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷയും കരുത്തുമെല്ലാം ടീമിലെ പന്ത്രണ്ടാമനിലാണ്‌. ആര്‍ത്തിരമ്പുന്ന ആരാധകര്‍ തന്നെയാണ് ഈ പന്ത്രണ്ടാമന്‍. 60000ത്തോളം പേര്‍ We are, We are Blasters..... എന്ന് ആര്‍ത്തിരമ്പുമ്പോള്‍ ബ്ലാസ്റ്റേഴ്സിനു ജയിക്കാതിരിക്കാനാകില്ല.

പക്ഷേ ഗ്യാലറി കളിക്കേണ്ടെന്നു കോപ്പല്‍

ആരാധകരുടെ പിന്തുണ ടീമിനു ഗുണം ചെയ്യുമെങ്കിലും, ആരാധകര്‍ കളിക്കാനിറങ്ങരുതെന്നു ബ്ലാസ്റ്റേഴസ് കോച്ച് സ്റ്റീവ് കോപ്പല്‍ ആവശ്യപ്പെട്ടു. നന്നായി കളിക്കുന്ന ടീം ജയിക്കും. കാണികളുടെ പിന്തുണ കൊണ്ടു ഗോള്‍ നേടാനോ തടയാനോ കഴിയില്ലെന്നും അദ്ദേഹം. കഴിഞ്ഞ സീസണില്‍ ഗോവയിലെ ഗ്യാലറി കാണിച്ച അച്ചടക്കമില്ലായ്മ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്ലാസ്റ്റേഴ്സിനു കണക്കു തീര്‍ക്കണം

കൊല്‍ക്കത്തയോട് പഴയൊരു കണക്കു ബാക്കിയുണ്ട് ബ്ലാസ്റ്റേഴ്സിന്. ആദ്യ സീസണിലെ ഫൈനലിലെ തോല്‍വിയുടെ കണക്ക്. സ്വന്തം തട്ടകത്തില്‍ കോല്‍ക്കത്തയെ മുന്നില്‍ കിട്ടുമ്പോള്‍ കണക്കു തീര്‍ക്കാന്‍ഇതിലും നല്ലൊരു അവസരം ഇനിയുണ്ടാകണമെന്നില്ല.

റഫീക്ക് വിജയം കൊണ്ടുവരുമോ

ആദ്യ സീസണിലെ ഫൈനലില്‍ കേരളത്തിന്‍റെ നെഞ്ചു പിളര്‍ന്ന ഗോള്‍നേടിയ കൊല്‍ക്കത്ത താരം മുഹമ്മദ് റഫീഖ് ഇന്ന് ബ്ലാസ്റ്റേഴ്സിന്‍റെ നിരയിലുണ്ട്. ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിര്‍ണായ പെനാല്‍റ്റി വലയിലെത്തിച്ച റഫീഖാണ് കേരളത്തിന്‍റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. കാലത്തിന്‍റെ കാവ്യനീതി പോലെ റഫീഖിന്‍റെ കാലില്‍ നിന്നുതന്നെ ഫൈനലിലെ കേരളത്തിന്‍റെ വിജയഗോള്‍, അതുണ്ടാകുമോ ?

കൊല്‍ക്കത്തയ്ക്കു ചരിത്രം കൂട്ടുണ്ട്

ആദ്യ സീസണിലെ ഫൈനലില്‍ കേരളത്തിനെ അട്ടിമറിച്ചതിന്‍റെ ചരിത്രമാണ് കൊല്‍ക്കത്തയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. ഈ സീസണിലെ ലീഗ് റൗണ്ടില്‍ കൊച്ചിയിലും കൊല്‍ക്കത്ത കേരളത്തെ പിടിച്ചു കെട്ടിയിരുന്നു. ഹാവി ലാറുടെ ഗോളില്‍ കേരളം പരാജയപ്പെട്ടു.

കണക്കിലെ കളിയിലും കൊല്‍ക്കത്ത

കണക്കിലെ കളിയിലും കൊല്‍ക്കത്തയ്ക്കാണു മുന്‍തൂക്കം. ഇരു ടീമുകളും അ‍‍ഞ്ചു തവണ മുന്‍പ് നേര്‍ക്കു നേര്‍വന്നപ്പോള്‍ ഒരിക്കല്‍ പോലും ബ്ലാസ്റ്റേവ്സിനു ജയിക്കാനായിട്ടില്ല. നാലു മത്സരങ്ങള്‍ കോല്‍ക്കത്ത നേടിയപ്പോള്‍ ഒരു മത്സരം സമനിലിലായി.

ഹ്യൂമേട്ടന്‍ വില്ലനാകുമോ

ബ്ലാസ്റ്റേഴ്സും ബ്ലാസ്റ്റേഴ്സ് ആരാധകരും ഏറ്റവും ഭയപ്പെടുന്നത് സ്വന്തം ഹ്യൂമേട്ടനെത്തന്നെയാണ്. ഗ്രൗണ്ടിലെ ഇയാന്‍ ഹ്യൂം എന്താണെന്ന് ബ്ലാസ്റ്റേഴ്സിനെപ്പോലെ അറിയുന്ന ടീം വേറെയില്ല. സ്വന്തം നിരയിലും എതിര്‍ നിരയിലും അവര്‍ അത് അനുഭവിച്ചിട്ടുണ്ട്. ഐഎസ്എല്ലിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരന്‍ ഈ സീസണിലും മികച്ച ഫോമിലാണ്.

വിലയിരുത്തലുകള്‍ പലവിധം

പ്രവചനങ്ങളും വിലയിരുത്തലുകളും അധികവും ബ്ലാസ്റ്റേഴ്സിനൊപ്പമാണ്. എന്നാല്‍ ആരും കൊല്‍ക്കത്തയെ തള്ളിക്കളയുന്നില്ല. ഇരു ടീമുകള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകില്ല. നിശ്ചിത സമയത്തു ഗോള്‍ രഹിതമായി അധികസമയത്തേക്കും ടൈ ബ്രേക്കറിലേക്കും നീളുന്ന മത്സമാണ് കൂടുതല്‍ പേരും പ്രവചിക്കുന്നത്. ഗോള്‍ വര്‍ഷമില്ലാതെ ഒരു ഗോളിന്‍റെ മാര്‍ജിനില്‍ വിജയം തീരുമാനിക്കപ്പെട്ട് നിശ്ചിത സമയത്തില്‍ മത്സരം അവസാനിക്കുമെന്നും ചിലര്‍ പ്രവചിക്കുന്നു.

 ഇത് ഫുട്ബോളാണ്, കാത്തിരുന്നു കാണാം...

വിലയിരുത്തലുകള്‍ക്കും പ്രവചനങ്ങള്‍ക്കുമപ്പുറം ഇതു ഫുട്ബോളാണ്. അധികസമയത്തിന്‍റെ അവസാന മിനിറ്റിന്‍റെ അവസാന സെക്കന്‍ഡിലായിരിക്കും ചിലപ്പോള്‍ പ്രവചനങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം പൊട്ടിത്തകരുന്നത്. അതാണു ഫുട്ബോളിന്‍റെ സവിശേഷത്. അതുകൊണ്ടുതന്നെയാണ് ലോകത്ത് വലിയൊരു ഭൂരിപക്ഷം ഹൃദയത്തിന്‍റെ സ്ഥാനത്തു ഫുട്ബോളിനെ കൊണ്ടു നടക്കുന്നത്. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം, ആരു വീഴും ആരു നേടുമെന്നു കാത്തിരുന്നു കാണാം.

Story first published: Sunday, December 18, 2016, 11:02 [IST]
Other articles published on Dec 18, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+