Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോവന്‍ തിരമാലകളില്‍ കേരളം തകര്‍ന്നടിഞ്ഞു(3-0)

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 മത്സരങ്ങളില്‍ കേരളം മറക്കാനാഗ്രഹിക്കുന്ന ഒന്നുണ്ടെങ്കില്‍ അത് ഗോവക്കെതിരെയുള്ള 11-ാം മത്സരമായിരിക്കും. അവസാന എവേ മത്സരത്തില്‍ സമനിലയെങ്കിലും പിടിക്കാനുള്ള കേരളത്തിന്റെ ആഗ്രഹം വൃഥാവിലായി.

ഡേവിഡ് ജെയിംസ് ഇല്ലായിരുന്നെങ്കില്‍ കേരളം 6-0 ന് തോറ്റേനെയെന്നായിരുന്നു ഒരു ഫേസ്ബുക്ക് പോസ്റ്റ്. ആറ് ഗോളുകള്‍ വഴങ്ങിയില്ലെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവക്ക് മുന്നില്‍ തോറ്റമ്പി.

ഇതിഹാസ താരം സീക്കോ പരിശീലിപ്പിച്ചെടുത്ത ഗോവന്‍ താരങ്ങള്‍ കേരളത്തിനോട് പകരം വീട്ടി. കൊച്ചിയില്‍ വച്ച് നേരിട്ട പരാജയത്തിന്റെ നാണക്കേട് തീര്‍ക്കുന്ന വിജയം. ജയത്തിലൂടെ നേടിയ മൂന്ന് പോയന്റുകളും മികച്ച ഗോള്‍ മാര്‍ജിനും കൂടി ആയപ്പോള്‍ എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ് നാലാം സ്ഥാനത്തും.

മത്സരം തുടങ്ങിയപ്പോള്‍ തന്നെ കേരളം കളി മറന്നതുപോലെ ആയിരുന്നു. രണ്ടാം മിനിട്ടില്‍ എഫ്‌സി ഗോവക്ക് ലഭിച്ച സുവര്‍ണാവസരം പോസ്റ്റും ഡേവിഡ് ജെയിംസും ചേര്‍ന്ന് തട്ടിത്തെറിപ്പിച്ചു. പിന്നീടങ്ങോട്ട് ഗോവയുടെ തേര്‍വാഴ്ചയായിരുന്നു. കേരളത്തിനും കിട്ടി ചില അവസരങ്ങള്‍. അതൊന്നും മുതലാക്കാനും ആയില്ല.

kerala-blasters

ഏറെ പേര് കേട്ട കേരളത്തിന്റെ പ്രതിരോധ നിര ഗോവന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തി. ആദ്യ പകുതിയില്‍ ഗോളുകളൊന്നും വഴങ്ങിയില്ലെങ്കിലും രണ്ടാം പകുതി കേരളത്തിന്റെ പതനമായിരുന്നു. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഇയാന്‍ ഹ്യൂമിന് കിട്ടിയ മഞ്ഞക്കാര്‍ഡ് ആണ് 63-ാം മിനിട്ടില്‍ ആദ്യ ഗോളില്‍ കലാശിച്ചത്. മിറോസ്ലാവ് സ്ലെപ്പിക്കയാണ് ഗോളടിച്ചത്. മൈക്കല്‍ ചോപ്രയെ ഇറക്കി കളി തിരിച്ചുപിടിക്കാനുള്ള ശ്രമവും വെറുതേയായി.

ആറ് മിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും കേരളത്തിന്റെ ഗോള്‍വല ചലിച്ചു. ആന്ദ്രേ സാന്റോസിന്റെ വകയായിരുന്നു അത്. മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ സ്ലെപ്പിക്ക തന്റെ രണ്ടാം ഗോളും കേരളത്തിന്റെ വലയിലാക്കി. പിന്നീട് തുടര്‍ന്നും കേരളത്തിന്റെ ഗോള്‍ മുഖത്ത് ആക്രമണ പരമ്പരയായിരുന്നു. പരിചയ സമ്പന്നനായ ഡേവിഡ് ജെയിംസ് കാത്തു... അല്ലെങ്കില്‍ കേരളം കൂടുതല്‍ നാണം കെട്ട തോല്‍വിയുമായി മടങ്ങേണ്ടി വന്നേനെ.

ഇനി അവശേഷിക്കുന്ന മൂന്ന് ഹോം മാച്ചുകളില്‍ കരുത്ത് തെളിയിക്കുകയേ കേരളത്തിന് രക്ഷയുള്ളൂ. അല്ലാത്ത പക്ഷം സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സിന് മടങ്ങേണ്ടി വരും.

Story first published: Thursday, November 27, 2014, 8:31 [IST]
Other articles published on Nov 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+