പുനെക്കെതിരെ ഡല്‍ഹിക്ക് 2 ഗോളുകള്‍ക്ക് ജയം
കൊല്‍ക്കത്ത: ഐഎസ്എല്‍ രണ്ടാം സീസണില്‍ പുനെ എഫ്‌സി ഡല്‍ഹി ഡൈനാമോസിനോട് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി വിജയിച്ചത്. ഡല്‍ഹി ഡൈനാമോസിന്റെ മുന്നേറ്റ താരം റോബിനായിരുന്നു ആദ്യ ഗോള്‍ നേടിയത്. 23ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍.
റിച്ചാര്‍ഡ് ഗാഡ്‌സിയാണ് ഡല്‍ഹിക്കു വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത്. പുനെക്കു വേണ്ടി കാലു ഉച്ചെയാണ് അവസാന നിമിഷത്തില്‍ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ മൂന്നു മത്സരത്തില്‍ നിന്നും ആറു പോയിന്റുകള്‍ നേടി ഡല്‍ഹി മൂന്നാം സ്ഥാനത്ത് എത്തി. മത്സരത്തില്‍ തോറ്റുവെങ്കിലും പുനെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
വ്യാഴ്യാഴ്ച നടക്കാന്‍ പോകുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റടും ഗോവ എഫ്‌സിയുമാണ് ഏറ്റുമുട്ടുന്നത്. രാത്രി ഏഴിനു ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടു ടീമുകളും എതിരാളികളോട് പരാജയപ്പെടുകയാണ് ഉണ്ടായത്. ഈ മത്സരം രണ്ടു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.

ഡല്‍ഹിക്ക് രണ്ടാം ജയം
പുനെക്കെതിരെ 2 ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ഡല്‍ഹി രണ്ടാം വിജയമാണ് കൈവരിച്ചിരിക്കുന്നത്.

ആദ്യ ഗോള്‍
ഡല്‍ഹിയുടെ റോബിന്‍ സിങിങ്ങാണ് ഡല്‍ഹിക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. 23ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍.

റോബിന്‍ സിങ്
ദേശീയ ടീമില്‍ നിന്നും മടങ്ങിയെത്തിയ ഡല്‍ഹിയുടെ മുന്നേറ്റ താരമാണ് റോബിന്‍ സിങ്.

അവസാന ഗോള്‍
ഡല്‍ഹിയുടെ റിച്ചാഡ് ഗാഡ്‌സിയുടെയാണ് രണ്ടാമത്തെ ഗോള്‍.

പുനെക്കു വേണ്ടി
ഇല്‍ജുറി ടൈമില്‍ കാലു ഉച്ചെയാണ് പൂന്നെക്കു വേണ്ടി ആശ്വായ ഗോള്‍ നേടിയത്.

ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക്
വിജയിച്ച മൂന്നു മത്സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്ത് എത്തി.

രണ്ടാം സ്ഥാനത്ത് പൂന്നെ
കളിയില്‍ തോറ്റെങ്കിലും രണ്ടാം സ്ഥാനത്താണ് പുനെ നില്‍ക്കുന്നത്. കളിയുടെ ആദ്യഘട്ടത്തില്‍ പൂന്നെക്കായിരുന്നു മുന്‍തൂക്കം എങ്കിലും ഡല്‍ഹിക്കെതിരെ പതറി പോയി.

ഡല്‍ഹി താരങ്ങള്‍
ഡല്‍ഹി താരങ്ങള്‍ കളികളത്തില്‍

പുനെ എഫ്‌സി
പുനെ എഫ്‌സി താരങ്ങള്‍

പുനെ എഫ്‌സി താരങ്ങള്‍
ഡല്‍ഹി താരമായ ഫ്‌ളോറന്റ് മലൂദയായിരുന്നു ഹീറോ ഓഫ് ദി മാച്ച്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications