ചെന്നൈ: ലോകം കാത്തിരുന്ന കളിയായിരുന്നു മാഡ്രിഡില്‍ കഴിഞ്ഞ ദിവസം നടന്നത്. എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയ്‌ക്കെതിരെ നാല് ഗോളുകളാണ് റയല്‍ മാഡ്രിഡ് വഴങ്ങിയത്. ഇവിടെ ഇന്ത്യയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും സമാനമായ ഒരു തോല്‍വിയാണ് കണ്ടത്.
സച്ചിന്റെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തടയിട്ട് ചെന്നൈയി എഫ്‌സിയുടെ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെന്നൈ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തെറിഞ്ഞു.

സച്ചിന്‍ തുടങ്ങുന്നതിനൊക്കെ ഇപ്പോള്‍ തോല്‍ക്കാനാണോ വിധി. ഓള്‍ സ്റ്റാള്‍ ക്രിക്കറ്റില്‍ സച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സ് ഷെയിന്‍ വോണിന്റെ ടീമിനെതിരെ തോറ്റമ്പിയത് ആരാധകര്‍ മറന്നുകാണില്ല.
നിലനില്‍പിന്റെ പോരാട്ടമായിരുന്നു ചെന്നൈയിലെ ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്. പക്ഷെ ചെന്നൈയിന്‍ ആക്രമണത്തില്‍ കേരളത്തിന്റെ മുന്നേറ്റവും പ്രതിരോഘവും എല്ലാം തകര്‍ന്നടിഞ്ഞു. സ്റ്റീവന്‍ മെന്‍ഡോസ ഹാട്രിക് അടിച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ്.
ധനചന്ദ്ര സിങ് ആയിരുന്നു ചെന്നൈയിന്‍ എഫ്‌സിയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്- 11-ാം മിനിട്ടില്‍. പിന്നീട് മെന്‍ഡോസ കൊടുങ്കാറ്റാവുന്നതാണ് കണ്ടത്. അന്റോണിയോ ജര്‍മനാണ് കേരളത്തിന്റെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്.