Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹിയെ ഗോള്‍ മഴയില്‍ മുക്കി ചെന്നൈ

ചെന്നൈ: കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നിര്‍ത്തിയ ഇടത്തുനിന്ന് തുടങ്ങിയ ചെന്നൈയിന്‍ എഫ്‌സി ഡല്‍ഹിയേയും ഗോള്‍ മാമാങ്കത്തില്‍ ആറാടിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിയെ നാല് ഗോളിന് തോല്‍പ്പിച്ച് ചെന്നൈ ആദ്യ നാലില്‍ ഇടംപിടിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിനെ 4-1 തോല്‍പ്പിച്ച് ഫോമിലേക്ക് തിരികെ എത്തിയ ചെന്നൈ, ഡല്‍ഹിയെ എതിരില്ലാത്ത നാല് ഗോളിനാണ് തോല്‍പ്പിച്ചത്. ചെന്നൈയ്ക്കായി ഇന്ത്യന്‍ താരം ജെജെ രണ്ട് ഗോള്‍ നേടി. മെന്‍ഡോസയും ബ്രൂണയുമായിരുന്നു മറ്റു സ്‌കോറര്‍മാര്‍. ടൂര്‍ണമെന്റില്‍ മികച്ച ഫോം തുടരുന്ന മെന്‍ഡോസ ഈ ഗോളോടെ പത്തുഗോളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതായി.

chenniyen fc vs delhi

ഹോം ഗൗണ്ടില്‍ കളിക്കാനിറങ്ങിയ ചെന്നൈ കളി തുടങ്ങി 17-ാം മിനിറ്റില്‍ തന്നെ ഗോള്‍ വല ചലിപ്പിച്ചു. ആദ്യ ഗോള്‍ നേടിയതും മെന്‍ഡോസ തന്നെയാണ്. ഉയര്‍ന്നു വന്ന പന്ത് ഡല്‍ഹി ഗോള്‍ കീപ്പര്‍ മുന്നോട്ടുകയറി ഹെഡ് ചെയ്‌തെങ്കിലും ഓടി എത്തിയ മെന്‍ഡോസ പന്ത് വലയിലാക്കുകയായിരുന്നു.

ആദ്യ ഗോള്‍ വീണ് മിനിറ്റുകള്‍ക്കകം(21) ചെന്നൈ ലീഡ് നില വര്‍ദ്ധിപ്പിച്ചു. ബോക്‌സിനകത്തുനിന്ന് ജെജെ വലയിലേക്ക് തൊടുത്ത ഷോട്ട്, ഗോളി തട്ടി അകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത ബ്രൂണോ ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് നിറയൊഴിച്ചു. ചെന്നൈ രണ്ട് ഗോളിനു മുന്നില്‍

40-ാം മിനിറ്റില്‍ മെന്‍ഡോസ നടത്തിയ അതിവേഗ മുന്നേറ്റത്തന്റെ ഫലമായാണ് ചെന്നൈയ്ക്ക് മൂന്നാം ഗോള്‍ ലഭിച്ചത്. മെന്‍ഡോസ ബോക്‌സിനകത്തേക്ക് നല്‍കിയ പന്തില്‍ കാല്‍വെക്കുകയേ ജെജെയ്ക്ക് വേണ്ടിയിരുന്നുള്ളൂ. ചെന്നൈ മൂന്ന് ഗോളിന് മുന്നില്‍

ഇടവേളയ്ക്ക് ശേഷവും ചെന്നൈ ആക്രമണ ഫുട്‌ബോള്‍ കളിച്ചതോടെ ഡല്‍ഹി കാഴ്ച്ചക്കാരുടെ റോളിലേക്ക് മാറി. രണ്ടാം പകുതിയുടെ 54-ാം മിനിറ്റില്‍ മെന്‍ഡോസ പോസ്റ്റിലേക്ക് പായിച്ച പന്ത് ഡല്‍ഹി പ്രതിരേധനിരക്കാരന്‍ തട്ടിയകറ്റി. പന്ത് കിട്ടിയ ജെജെ വലയിലേക്ക് തട്ടിയിട്ട് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും കണ്ടെത്തി.

ജയത്തോടെ 12 കളികളില്‍ 16 പോയിന്റുമായി ചെന്നൈ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോറ്റെങ്കിലും 11 കളികളില്‍ 18 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Story first published: Wednesday, November 25, 2015, 10:00 [IST]
Other articles published on Nov 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+