Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കോരിച്ചൊരിയുന്ന മഴയിലും തളരാതെ ചെന്നൈ

ചെന്നൈ: തിമിര്‍ത്തുപെയ്യുന്ന മഴയ്ക്കും ചെന്നൈയിന്‍ എഫ്‌സിയുടെ വിജയദാഹത്തെ തടുത്തുനിര്‍ത്താന്‍ ആയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ ആറാം ജയം നേടി ചെന്നൈയിന്‍ എഫ്‌സി സെമിപ്രതീക്ഷ സജീവമാക്കി.

നിക്കോളാസ് അല്‍ക്കയുടെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ മൂന്ന് ഗോളിനായിരുന്നു ചെന്നൈയുടെ ജയം. കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും ചെന്നൈ നേടിയത്.

ISL

കളി തുടങ്ങി 9-ാം മിനിറ്റില്‍ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസ ആണ് ചെന്നൈയ്ക്കായി ആദ്യ ഗോള്‍ നേടിയത്. ഈ ഗോളോടെ ടൂര്‍ണമെന്റില്‍ ടോപ്‌സ്‌കോറര്‍ അയി തുടരുന്ന മെന്‍ഡോസയുടെ ഗോള്‍ നേട്ടം 11 ആയി ഉയര്‍ന്നു.

17-ാം മിനിറ്റില്‍ ജെജെയും 45-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡ് മെന്‍ഡിയും ചെന്നൈയ്ക്കായി വലകുലുക്കി. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിര്‍ത്താതെ പെയ്ത മഴ, മുംബൈയെ താളം തെറ്റിച്ചു. ഗൗണ്ടിന്റെ പലഭാഗത്തും വെള്ളം കെട്ടിക്കിടന്നത് കളിയുടെ വേഗതയെ വല്ലാതെ ബാധിച്ചു.

13 മത്സരങ്ങളില്‍ 19 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോല്‍വിയോടെ മുംബൈ സിറ്റിയുടെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ, ഐഎസ്എല്‍ രണ്ടാം സീസണില്‍ നിന്ന് സെമി കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി മുംബൈ സിറ്റി മാറി.

Story first published: Wednesday, December 2, 2015, 10:31 [IST]
Other articles published on Dec 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+