സൂപ്പര്‍ ലീഗില്‍ സമനിലകളുടെ കളി, അത്‌ലറ്റിക്കോ ഒതുങ്ങി
കൊല്‍ക്കത്ത/ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ സമനിലകളുടെ കളിയായിരുന്നു ഒക്ടോബര്‍ 19 ല്‍ സംഭവിച്ചത്. ഗുവാഹട്ടിയിലും കൊല്‍ക്കത്തയിലുമായി നടന്ന ഇരു മത്സരങ്ങളിലും വിജയികളുണ്ടായില്ല.
ലീഗിലെ ആദ്യ മത്സരം മുതല്‍ വിജയ പതാക സൗരവ് ഗാംഗുലിയുടെ ടീം ആയ കൊല്‍ക്കത്തക്കൊപ്പമായിരുന്നു. ആദ്യം കളിച്ച രണ്ട് കളിലും മികച്ച വിജയം. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ നടന്ന് മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്തയെ ഡല്‍ഹി ഡൈനാമോസ് അക്ഷരാര്‍ത്ഥത്തില്‍ തളക്കുകയായിരുന്നു.

ആദ്യ കളിയില്‍ കേരളത്തെ തളച്ച നോര്‍ത്ത് ഈസ്റ്റിന് അവരുടെ മൂന്നാമത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ വിജയം നേടാനായില്ല. ബ്രസീലിന്റെ ഇതിഹാസ താരം സീക്കോ പരിശീലപ്പിച്ചെടുത്ത ഗോവന്‍ ടീം നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളക്കുകയായിരുന്നു.
രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലാണ് അവസാനിച്ചത്. കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഡെല്‍പിയറോക്ക് പരിക്ക് അഭിനയിച്ചതിന് മഞ്ഞക്കാര്‍ഡും കിട്ടി. മലയാളിയായ റഫറി എംബി സന്തോഷ് കുമാറിനാണ് ഡെല്‍പിയറോക്ക് ശിക്ഷ വിധിക്കാനുള്ള അവസരം ലഭിച്ചത്.

പോയന്റ് നിലിയില്‍ ഇപ്പോഴും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തന്നെയാണ് മുന്നില്‍. മൂന്ന് കളികളില്‍ രണ്ട് വിജയവും ഒരു സമനിലയുമായി കൊല്‍ക്കത്തക്ക് 7 പോയന്റുണ്ട്. മൂന്ന് കളികളില്‍ ഒരു വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്ക് നാല് പോയന്റുകളുണ്ട്. പോയന്റ് നിലയില്‍ ഏറ്റവും പിറകിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications